ഏക സിവിൽ കോഡ്; ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ്; ബിജെപി പ്രകടനപത്രിക പുറത്തിറക്കി

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ബിജെപി പ്രകടനപത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി. “മോദി കി ഗ്യാരണ്ടി” എന്ന ടാഗ്‌ലൈനോടെയാണ് ബിജെപിയുടെ പ്രകടന പത്രിക. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ പ്രകടന പത്രിക പുറത്തിറക്കിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ നേതൃത്വത്തിലുള്ള 27 അംഗ പ്രകടന പത്രിക സമിതിയെ ബിജെപി നിയോഗിച്ചിരുന്നു.


ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് പാർട്ടി ലക്ഷ്യം വെക്കുന്നതെന്ന് ബിജെപി വ്യക്തമാക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ ഇടനാഴി. രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും. ഏക സിവിൽ കോഡ് നിയമം നടപ്പാക്കും. അഴിമതിക്കെതിരെ കടുത്ത നടപടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടി കണക്കിന് കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകി.

ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് നടപ്പാക്കും. 25 കോടി പേർ ദാരിദ്ര്യത്തിൽ നിന്നും മുക്തർ. സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷം കൂടി. 6 ജി സാങ്കേതിക വിദ്യ നടപ്പാക്കും. ജൻ ഔഷധിയിൽ 80 ശതമാനം വിലക്കുറവിൽ മരുന്ന് നൽകും. യുവാക്കൾ, സ്ത്രീകൾ, കർഷകർ തുടങ്ങിയവരുടെ പ്രതിനിധികൾ പത്രിക ഏറ്റുവാങ്ങി. 15 ലക്ഷം അഭിപ്രായങ്ങൾ പ്രകടനപത്രികയ്ക്കായി ലഭിച്ചെന്ന് രാജ്നാഥ് സിങ്. മോദിയുടെ ഗാരൻറി എന്ന ആശയത്തിലാണ് പ്രകടനപത്രിക.

4 വിഭാഗങ്ങളെ കൂടുതൽ ശാക്തീകരിക്കുകയാണ് ലക്ഷ്യം. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. സൗജന്യ റേഷൻ അടുത്ത 5 വർഷത്തേക്ക് കൂടി തുടരും. 70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. വാതക പൈപ്പ് ലൈൻ എല്ലാ വീടുകളിലും എത്തിക്കും.

വൈദ്യുതി ബിൽ പൂജ്യമാക്കും. പുരപ്പുറ സോളാർ പദ്ധതി വ്യാപകമാക്കും. മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകൾ നിർമ്മിക്കും. ട്രാൻസ്ജെൻഡറുകളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. ഭിന്നശേഷിക്കാർക്ക് പി എം ആവാസ് യോജന വഴി വീടുകൾ നൽകുമെന്നും നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: