സാൻ്റോ ഡൊമിങ്കോ: അവധിക്കാല ആഘോഷത്തിനായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയതിന് പിന്നാലെ കാണാതായ പിറ്റ്സ്ബർഗ് സർവ്വകലാശാല വിദ്യാർത്ഥിനി മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഇന്ത്യൻ വിദ്യാർത്ഥിനി സുദീക്ഷ കൊണങ്കി(20) വസന്തകാല ആഘോഷങ്ങൾക്ക് ഏറെ പ്രശസ്തമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലിൽ എത്തിയത്. ആറ് വനിതാ സുഹൃത്തുക്കൾക്കൊപ്പമാണ് സുദീക്ഷ പന്ത കനയിലേക്കെത്തിയത്. സംഘത്തിൽ സുദീക്ഷയും മറ്റൊരു വിദ്യാർത്ഥിനിയും വിർജീനിയയും ആണ് താമസിച്ചിരുന്നത്. മാർച്ച് 5ന് സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ നടക്കാനിറങ്ങിയ സുദീക്ഷ മുങ്ങിപ്പോവുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.
രാത്രിയിൽ സംഘത്തിനൊപ്പമുണ്ടായിരുന്ന ഒരുവിധം എല്ലാവരും തിരികെ ഹോട്ടലിലേക്ക് എത്തിയിരുന്നു. 20 കാരിക്കൊപ്പം മറ്റൊരാൾ കൂടി ബീച്ചിൽ തുടർന്നിരുന്നു ഇവർ രണ്ട് പേരും കടലിൽ കുളിക്കാനിറങ്ങിയപ്പോൾ സുദീക്ഷ വലിയൊരു തിരയിൽ പെട്ടുപോവുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നയാൾ പൊലീസിനോട് പറയുന്നത്. വിശദമാക്കിയിട്ടുള്ളത്. മാർച്ച് ആറിന് പുലർച്ചെ 4.15നാണ് അവസാനമായി സുദീക്ഷയെ ബീച്ചിലെ സിസിടിവികളിൽ കണ്ടെത്താൻ സാധിച്ചത്.
എന്നാൽ ഇരുപതുകാരി മരിച്ചിരിക്കാമെന്നുള്ള ഡൊമിനിക്കൻ റിപ്പബ്ലിക്ക് അധികൃതരുടെ നിരീക്ഷണം വിർജീനിയ പൊലീസ് തള്ളിയിട്ടുണ്ട്. ഈ സമയത്ത് ഈ വിലയിരുത്തലിൽ എത്തുന്നത് ശരിയല്ലെന്നും തെരച്ചിൽ തുടരുമെന്നും വിർജീനിയ പൊലീസ് അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സുദീക്ഷയുടെ കുടുംബം ഇവിടേക്ക് എത്തിയതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്.
