യുഎസ് യുദ്ധ വിമാനം തകർത്തു – ഇറാൻ ;
ഗൾഫിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു




അമേരിക്കയുടെ അത്യാധുനിക ഫൈറ്റർ വിമാനമായ  എഫ് 15 ആണ് കുവൈറ്റ് വ്യാമാതിർത്തിയിൽ വച്ച് ഇറാൻ തകർത്തത്.  വിമാനം തകർന്നുവീഴുന്നതിന്റെയും പൈലറ്റ് രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

*ജിസിസി രാജ്യങ്ങളിലെ US കേന്ദ്രങ്ങൾക്കെതിരെ വ്യാപകമായ പ്രത്യാക്രമണം*

സൗദിയിലെ അരാംക്കോ  ശുദ്ധീകരണശാലയിൽ സ്ഫോടനം നടന്നതായും കുവൈത്ത് യുഎസ് എംബസിൽ നിന്നും പുകഉയുരുന്നതായി വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്ത് ഇറാന്റെ മിസൈൽ തകർത്തതായി അവകാശപ്പെടുന്നുണ്ട്.
കുവൈത്തിൽ  റിഫൈനിൽ ട്രോണിന്റെ ഭാഗങ്ങൾ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
അബുദാബിയിലും ബഹ്റൈനിലും കുവൈത്തിലും ഇന്ന് ഇറാന്റെ ആക്രമണം ഉണ്ടായി. എല്ലാം അമേരിക്കൻ താവളങ്ങളെ ലക്ഷ്യം വെച്ചാണ്.

ബഹ്‌റൈനില്‍ ഇറാന്റെ ആക്രമണം. സല്‍മാന്‍ തുറമുഖത്തിന് സമീപത്തെ ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായി. തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രമാണ് ഇറാന്‍ ആക്രമിച്ചതെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീ നിയന്ത്രണവിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സ് ടീമുകളെ ഉടന്‍ വിന്യസിച്ചു. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി സുരക്ഷാ, സാങ്കേതിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

അബുദാബിയിലും, കുവൈറ്റിലും  നിരന്തരമായി അപായ സൈറൺ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.
ദോഹയിലും അബുദാബിയിലും സ്ഫോടനം നടന്നതായി ഇപ്പോൾ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം ഹിസ്ബുളളയുടെ തിരിച്ചടിക്കു പകരമായി ഇസ്രായേൽ ലബനാനിതിരെ ഇന്ന് ശക്തമായി അക്രമം അഴിച്ചുവിട്ടു.
ഇറാന്റെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് വൻ സ്ഫോടനം നടന്നതായും റിപ്പോർട്ട് വരുന്നുണ്ട്.

ഇസ്രായേലും വിവിധ ഇടങ്ങളിൽ മിസൈൽ അക്രമം നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അമേരിക്കയുമായി യാതൊരു സംഭാഷണത്തിനുമില്ലെന്ന് ഇറാൻ തറപ്പിച്ചു പറയുന്നു.
എപിഎച്ച് ന്യൂസ്

ബഹ്റൈൻ സൗദിയുമായി ബന്ധിപ്പിക്കുന്ന പാലം അടച്ചിട്ടതായി ബഹറൈൻ അറിയിക്കുന്നു.

പരീക്ഷ മാറ്റിവെച്ചു

സംഘർഷ സാധ്യത പരിഗണിച്ച് ഗൾഫിലെ  മാർച്ച്  5 ലെ എസ്എസ്എൽസി, 5,6,7, ലെ  പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: