മലപ്പുറം :തുവ്വൂരിൽ യുത്ത് കോൺഗ്രസ് നേതാവ് കൃഷിഭവൻ താത്കാലിക ജീവനക്കാരിയായ യുവതിയെ കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഡിവൈഎഫ്ഐക്കെതിരെ നടത്തിയ അപവാദ പ്രചരണം പിൻവലിച്ചു പരസ്യമായി മാപ്പുപറയണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി വക്കീൽ നോട്ടീസ് അയച്ചു.
കൊലപാതകകേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്‌ണു മുൻ
ഡിവൈഎഫ്ഐക്കാരനാണെന്നായിരുന്നു മാധ്യമങ്ങൾക്ക് മുൻപിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്.
ഇത് കളവും അപകീർത്തികരവുമാണെന്ന് കാണിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ഒരാഴ്ചക്കകം പരസ്യമായി വാർത്തസമ്മേളനം വിളിച്ചു മാപ്പുപറഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് പ്രതിപക്ഷ നേതാവ് വി ഡി സതീശനയച്ച വക്കീൽ നോട്ടീസിലൂടെ അറിയിച്ചു..
അപവാദ പ്രചരണം വി ഡി സതീശൻ മാപ്പുപറയണം: ഡി വൈ എഫ് ഐ വക്കീൽ നോട്ടീസ് അയച്ചു
