തൃശ്ശൂര്‍: വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാർഡിന് ദാരുണാന്ത്യം. ചേലക്കര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ രമേശ് ആണ് മരിച്ചത്. 63 വയസായിരുന്നു. ഇന്നലെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. രമേശ് സഞ്ചരിച്ച വാഹനം എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ തൃശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിലാക്കോട് സ്വദേശിയാണ് ഇദ്ദേഹം. തുടർ നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.
