പൊന്നാനി : തമിഴ്‌നാട് കല്ലക്കുറിച്ചി ജില്ലയിലെ അങ്കണൂർ സ്വദേശി ശങ്കർ (42) ആണ് മരിച്ചത് തിങ്കളാഴ്ച രാത്രി 10 മണിയോടെ കൂണ്ടുകടവ് ജംഗ്ഷനിലെ മുറാദ് ചിക്കൻ സ്റ്റാളിന് മുകളിലുള്ള താമസസ്ഥലത്ത് വെച്ച് തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കത്തികുത്തിൽ കലാശിക്കുകയായിരുന്നു ഗുരുതരമായി പരിക്കുപറ്റിയ ശങ്കറിനെ എടപ്പാൾ ശുകപുരം ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

