സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു: പലയിടങ്ങളിലും വോട്ടിങ് യന്ത്രം തകരാറിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. രാവിലെ മുതൽ തന്നെ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് വൈകിയെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറുകയാണ്. വൈകുന്നേരം 6 മണി വരെയാണ് വോട്ടുചെയ്യാൻ സമയം.

രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിര സംസ്ഥാനത്തെ പല ബൂത്തുകളിലും കാണാമായിരുന്നു. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്നോടിയായി നടക്കേണ്ട മോക്ഡ്രിൽ പലയിടത്തും സാങ്കേതിക തടസ്സങ്ങൾ കാരണം മുടങ്ങിയത് ആശങ്കയ്ക്കിടയാക്കി. തകരാറിലായ മെഷിനുകൾ മാറ്റിസ്ഥാപിച്ചാണ് പോളിംഗ് പ്രക്രിയ തുടർന്നത്. പോളിങ് അവസാനിക്കുന്ന ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനമുള്ളയാൾക്കുവരെ സ്ലിപ് നൽകും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: