മുതിർന്ന ബോളിവുഡ് താരം വഹീദാ റഹ്മാന് ഈ വർഷത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം . വാർത്താവിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ ആണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
ആജീവനാന്ത സംഭാവനയ്ക്കാണ് പുരസ്കാരം.
പ്യാസ, കാഗാസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ റഹ്മാൻ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ പിറന്ന്, തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വഹീദാ റഹ്മാൻ പേരെടുത്തത് ഹിന്ദി സിനിമയിലാണ്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, അവർ മൊത്തം 90 ചിത്രങ്ങളിൽ വേഷമിട്ടു.
