വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച മണിപ്പൂർ ബിജെപി ന്യൂനപക്ഷ വിഭാഗം നേതാവ് അസ്‌ഗർ അലിയുടെ വീടിന് ഇന്നലെ രാത്രി തീയിട്ടു. വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ചതിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ വീട് കൊള്ളയടിക്കുകയും തീയിടുകയും ചെയ്‌തു. ആക്രമണത്തിന് പിന്നാലെ, വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തുകയും സർക്കാർ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു
