ഇറാൻ വെടിവച്ച് വീഴ്ത്തിയത് അമേരിക്കയുടെ തകർക്കാനാവാത്ത ഈഗിളിനെ

ഇറാൻ വെടിവച്ച് വീഴ്ത്തിയത് അമേരിക്കയുടെ തകർക്കാനാവാത്ത ഈഗിളിനെ, നഷ്ടം 927 കോടി രൂപയെന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ ഫിലിപ്. ഇറാനെതിരായ സൈനിക നടപടി അമേരിക്ക തുടരുന്നതിനിടെ രണ്ട് ദിവസത്തിനിടെ അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങളാണ് ഇറാൻ തകർത്തത്. ഇതിന് പുറമേ ഒന്നിലേറെ അമേരിക്കൻ ഹെലികോപ്ടറുകൾക്കും തകരാറുകളുണ്ടായി. 24 മണിക്കൂറിനുള്ളിൽ ഈഗിളിന്റെ വീഴ്ചയാണ് അമേരിക്കയ്ക്ക് കനത്ത പ്രഹരമാവുക. മറ്റ് പോർവിമാനങ്ങളുടെ സുരക്ഷാ വലയത്തിൽ പറക്കുന്ന തകർക്കാനാവാത്തത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദീർഘദൂര ആക്രമണത്തിന് ഉപയോഗിക്കുന്ന ഈഗിളിന് 927 കോടി രൂപയോളം വരുമെന്നാണ് ജേക്കബ് കെ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. എ10 തണ്ടർ ബോൾട്ട് വോർട്ട് ഹാഗിന്റെ തകർച്ചയും അമേരിക്കയ്ക്ക് അപ്രതീക്ഷിതമാണ്. 176 കോടിയോളം വിലവരുന്ന ഈ യുദ്ധവിമാനത്തേയും ഇറാൻ വെടിവച്ചിട്ടതായാണ് റിപ്പോർട്ടുകൾ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: