തിരുവനന്തപുരം: പള്ളിക്കൽ, വാമനപുരം എന്നീ നദികളുടെ ജലനിരപ്പ് ഉയരുന്നു. തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം. സംസ്ഥാന ജലസേചന വകുപ്പിൻറെ കോന്നി ജിഡി, മൈലാംമൂട് എന്നീ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.
