ആലപ്പുഴ: ആലപ്പുഴ ചുനക്കരയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി മുങ്ങിമരിച്ചു. കൂട്ടുകാരികൾക്കൊപ്പം പുഞ്ചയിൽ പോയ അടൂർ മണക്കാല സ്വദേശികളായ ശ്രീജ – ബിജു ദമ്പതികളുടെ മകൾ ദേവനന്ദ (12) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ സ്കൂളിനു സമീപമുള്ള പുഞ്ചയിൽ പോയ ദേവനന്ദയെ കാണാതാവുകയായിരുന്നു.
തുടർന്ന് നടന്ന തിരച്ചലിൽ വൈകിട്ട് അഞ്ചരയോടെ അഗ്നിരക്ഷാ സേനയാണ് മൃതദേഹം കണ്ടെത്തിയത്. രിച്ച ദേവനന്ദ ചുനക്കര ഗവ. വിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ദേവനന്ദയും കുടുംബവും മാതാവിന്റെ ചുനക്കരയിലുള്ള കുടുംബ വീടിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയാണ്.
