തിരുവനന്തപുരം : ടിഒഡി ബില്ലിങ്ങിൽ വൈകീട്ട് ആറു മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ 3 ഇരട്ടി വര്‍ധനയെന്നത് വ്യാജ പ്രചാരണമെന്ന് കെഎസ്ഇബി. ഈ സമയത്ത് 25 ശതമാനം കൂടുതൽ നിരക്കാണ് ഈടാക്കുന്നത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ നിരക്കിൽ പത്തു ശതമാനം കുറവ് നൽകും. രാത്രി പത്തു മുതൽ രാവിലെ ആറു വരെ സാധാരണ നിരക്ക് ഈടാക്കും.
പ്രതിമാസം 250 ലധികം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഹൈടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ, 20 കിലോ വാട്ടിന് മുകളിൽ കണക്ടഡ് ലോഡുള്ള ലോ ടെൻഷൻ വ്യവസായിക ഉപഭോക്താക്കള്‍ക്കുമാണ് ടൈം ഓഫ് ഡേ ബില്ലിങ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പമ്പ് സെറ്റ് ,ഇസ്തിരപ്പെട്ടി ,ഹീറ്റര്‍, മിക്സി ,ഗ്രൈൻഡര്‍ എന്നിവയുടെ ഉപയോഗം പകൽ സമയത്തേയ്ക്ക് മാറ്റിയാൽ 35 ശതമാനം വരെ പണം ലാഭിക്കാമെന്നും കെഎസ്ഇബി അറിയിച്ചു.
