കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ വെസ്റ്റ് കല്ലട ഗവ.എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നിള ആർ ഒന്നാം സ്ഥാനം നേടി. മീഡിയ മംഗളം ഡെപ്യുട്ടി ന്യൂസ് എഡിറ്റർ കല്ലട ശ്രീകുമാറിന്റെയും ഡോ. എസ് രജിതയുടെയും മകളാണ് നിള. ഏരൂർ ഗവ. എച്ച്എസ്എസിലെ എ.എസ്.അഭിനവ് രണ്ടാം സ്ഥാനം നേടി. പ്രാക്കുളം എൻഎ സ്എസ്എച്ച്എസിലെ എസ്.ആർ.ചിത്തിരക്കാണ് മൂന്നാം സ്ഥാനം.
പതിനാറ് വയസിനും 25 വയസിനും ഇടയിൽ പ്രായമു ള്ളവർക്കായി നടത്തിയ മത്സരത്തിൽ: എസ്.എസ്.ഫെമിന (സമന്വയ ഗ്രന്ഥശാല, കുമ്മിൾ) ഒന്നാം സ്ഥാനം നേടി. എസ്.മുഹൈസി (ബാലൻമെമ്മോറിയൽ മുനിസിപ്പൽ ലൈബ്രറി, പുനലൂർ), നവമി നന്ദൻ (ചിന്ത ലൈബ്രറി, വെസ്റ്റ് കല്ലട) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
25 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തിയ മത്സരത്തിൽ കെ. ഐ.ഷീലാകു മാരി (സാഹിത്യസമാജംഗ്രന്ഥശാല, തൃ ക്കടവൂർ) ഒന്നാം സ്ഥാനം നേടി. ജി. എൻ.ശിവപ്രസാദ് (സന്മാർഗദായിനി യുവജന സമാജം ഗ്രന്ഥശാല, കാട്ടാമ്പള്ളി), ജി.കൃഷ്ണ കുമാർ (ജവാഹർ ബാലഭവൻ ലൈബ്രറി, കൊല്ലം) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
ഏപ്രിലിൽ കണ്ണൂരിലാണ് സംസ്ഥാന തല വായന മത്സരം. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആദ്യ രണ്ടു സ്ഥാനങ്ങൾ നേടിയവർക്കും മുതിർന്നവരുടെ വിഭാഗത്തിൽ നിന്നുള്ള ഒന്നാംസ്ഥാനക്കാർക്കും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാമെന്നു ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി.മുരളീകൃ ഷ്ണൻ, സെക്രട്ടറി ഡി.സുകേശൻ എന്നിവർ അറിയിച്ചു.
