കുടിവെള്ളം ചോദിച്ചെത്തി മോഷണം യുവതി അറസ്റ്റിൽ




തിരുവനന്തപുരം: കുടിവെള്ളം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തുന്ന സംഘത്തിൽപ്പെട്ട സ്ത്രീ അറസ്റ്റിൽ. ഊരമ്പ് പുന്നക്കട സ്വദേശി സുകന്യ (31) യാണ് പിടിയിലായത്. വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായം ചെന്ന സ്ത്രീകളെ നോക്കി വച്ച ശേഷം മാല കവരുന്ന സംഘത്തിലെ പ്രധാനിയാണ് സുകന്യ. വെള്ളറടയിലെ രണ്ടിടങ്ങളിലായി നടത്തിയ മോഷണമാണ് പ്രതിയെ കുടുക്കിയത്.

കുന്നത്തുകാല്‍ ആറടിക്കരവീട്ടില്‍ ഡാളി ക്രിസ്റ്റലിന്റെ (62) വീട്ടിലെത്തി കുടിവെള്ളം ചോദിച്ച ശേഷം രണ്ട് പവന്‍ മാല കവര്‍ന്ന കേസിലും കുടപ്പനമൂട് ശാലേം ഹൗസില്‍ ലളിതയുടെ (84) മൂന്ന് പവന്‍ മാല കവര്‍ന്ന കേസിലുമാണ് സുകന്യ പിടിയിലായത്. ഒറ്റക്ക് താമസിക്കുന്ന പ്രായം ചെന്ന സ്ത്രീകളെ നോക്കി വെച്ചശേഷം വീടുകളിലെത്തി മാല കവരുന്നത് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, ഇന്‍സ്‌പെക്ടര്‍മാരായ റസല്‍ രാജ്, ശശികുമാര്‍, സിവില്‍ പൊലീസ് ഓഫിസർമാരായ ഷീബ, അശ്വതി, രാജേഷ്, ബീജു എന്നിവരടങ്ങുന്ന സംഘമാണ് സുകന്യയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: