Headlines

കാമുകനുമായുള്ള രഹസ്യ ബന്ധം തുടരാൻ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

മൈസൂരു: കാമുകനുമായുള്ള രഹസ്യ ബന്ധം തുടരാൻ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കുടുംബത്തിന്റെ പരാതിയിൽ യുവതി അറസ്റ്റിൽ. ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ കെരളൂരു വില്ലേജിലായിരുന്നു സംഭവം. ഗജേന്ദ്ര എന്ന ആളുടെ ഭാര്യയായ ചൈത്രയെയാണ് അറസ്റ്റിലായത്.



11 വര്‍ഷം മുന്‍പാണ് ഗജേന്ദ്രയും ചൈത്രയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. സമീപകാലത്ത് ഗ്രാമത്തിലെ പുനീത് എന്ന യുവാവുമായി ചൈത്ര അടുപ്പത്തിലായി. ഈ അടുപ്പം വീട്ടുകാർ വിളിക്കിയതോടെ ചൈത്രയും വീട്ടുകാരും തമ്മിൽ തർക്കവും വഴക്കും പതിവായി.
ചൈത്രയും രണ്ടുമക്കളും ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളുമാണ് വീട്ടില്‍ ഒരുമിച്ചുതാമസിച്ചിരുന്നത്.

തങ്ങളുടെ ബന്ധത്തിന് ഭർത്താവും മക്കളും കുടുംബവും തടസ്സമാകുമെന്ന് മനസിലാക്കിയ ചൈത്ര അവരെ കൊള്ളാൻ തീരുമാനിക്കുകയായിരുന്ന. ഇതിനിടെ തിങ്കളാഴ്ച രാത്രി കുടുംബങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ ചൈത്ര വിഷം കലർത്തി. സംശയം തോന്നിയ ഗജേന്ദ്ര വിവരം പോലീസിനെ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ഭക്ഷണസാംപിളുകള്‍ ലാബില്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ബേലൂര്‍ പോലീസ് അറിയിച്ചു. പരിശോധനൻ ഫലം പുറത്തുവന്നാൽ മാത്രമേ തുടർ നടപടികളിലേക്ക് കടക്കാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: