തൃശൂർ: ഹീവാൻ ഫിനാൻസ് നിക്ഷേപത്തട്ടിപ്പു കേസിൽ യുവതി അറസ്റ്റിൽ. മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ ബിജു മണികണ്ഠന്റെ ഭാര്യ ഗ്രീഷ്മയാണ് പിടിയിലായത്. കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ കൂടിയാണ് ഗ്രീഷ്മ. ഏഴരക്കോടയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. കേസിലെ മറ്റുപ്രതികളെ ക്രൈംബ്രാഞ്ച് നേരത്തേ പിടികൂടിയിരുന്നു.
കമ്പനി ആരംഭിച്ച കാലം മുതൽ ഗ്രീഷ്മ ഡയറക്ടറാണ്. സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരിലൊരാളുമായിരുന്നു ഗ്രീഷ്മ. തട്ടിപ്പു പുറത്തുവരികയും ബിജുവും മറ്റു പ്രതികളും അറസ്റ്റിലാകുകയും ചെയ്തതോടെ ഇവർ ഒളിവിൽ പോയിരുന്നു. മുങ്ങി നടക്കുകയായിരുന്ന ഗ്രീഷ്മയെ ആലുവയിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്. ഹീവാൻ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 67 കേസുകളാണു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്.
