തിരുവനന്തപുരം: വനിതാ എം.എൽ.എയെ തടഞ്ഞുവെന്ന് കുറ്റത്തിന് നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻകൂർ എം.എൽ.എമാരെക്കൂടി പ്രതിചേര് ത്തു. എം.എ വാഹിദ്, ശിവദാസൻ നായർ എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസ് എടുക്കാൻ ഒരുങ്ങുന്നത്. മുൻ എം.എൽ.എ ജമീല പ്രകാശത്തെ അന്യായമായി തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തു എന്നതാണ് കുറ്റം.
2015 മാർച്ച് 13ന് ബാർകോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഐ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത് ഉൾപ്പെടെയുള്ള എം.എൽ.എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൺട്രോൾ പൊലീസ് കേസെടുത്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും സർക്കാർ അധികാരത്തിൽ വന്നതോടെ തടയാൻ ശ്രമിക്കുകയായിരുന്നു
