‘എനിക്ക് ക്രെഡിറ്റ് വേണ്ട ‘; MLA ഫണ്ട് പദ്ധതികളിൽ തന്‍റെ പേര് വെക്കില്ലെന്ന് പൂഞ്ഞാർ എംഎൽഎ
എംഎൽഎ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികൾക്ക് മുന്നിൽ തൻ്റെ പേര് എഴുതി വെയ്ക്കില്ലെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം.ജെ. പൂഞ്ഞാറിൽ ആർ. ശങ്കര മെമ്മോറിയൽ യുപി സ്കൂളിൽ നടന്ന പരിപാടിക്കിടെയായിരുന്നു എംഎൽഎയുടെ ഈ വേറിട്ട പ്രഖ്യാപനം. *എം .എൽ .എ യുടെ വാക്കുകൾ ഇങ്ങനെ* കിണർ കുത്തുവാൻ രൂപ അനുവദിക്കുക, റോഡ് ടാർ ചെയ്തിട്ട് ചെണ്ട കൊട്ടി പേര് എഴുതി വയ്ക്കുക. ഈ പണികൾ ഒന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. എംഎൽഎ ഫണ്ട് നൽകുമ്പോൾ തൻ്റെ…

