മോർഫ് ചെയ്ത ഫോട്ടോകൾ അയച്ച് യുവതിയെ ഭീഷണിപ്പെടുത്തി; പലതവണയായി പണം തട്ടിയ സംഘം പിടിയിൽ

എടക്കര: എടക്കര സ്വദേശിനിയായ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി പലതവണയായി പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. ഓൺലൈൻ തട്ടിപ്പുകാരായ മൂന്ന് യുവാക്കളാണ് പിടിയിലായത്. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങൽ സ്വദേശികളായ തെക്കേ മനയിൽ അശ്വന്ത് ലാൽ (23), തയ്യൽ കുനിയിൽ അഭിനാഥ് (26), കോഴിപ്പറമ്പത്ത് സുമിത് കൃഷ്ണൻ (21) എന്നിവരെയാണ് എടക്കര പോലീസ് ഇൻസ്പെക്ടർ എസ്. അനീഷ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബറിൽ സൈബർ കാർഡ് എന്ന ആപ്പിലൂടെ 4000 രൂപ വായ്പയെടുത്ത പരാതിക്കാരി പലിശയടക്കം തിരിച്ചടവ് പൂർത്തിയാക്കിയിരുന്നു. എന്നാൽ, കൂടുതൽ പണം വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്തപക്ഷം മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ബന്ധുക്കൾക്കും മറ്റും അയക്കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. പലതവണയായി 43,500 രൂപയാണ് സംഘം കൈവശപ്പെടുത്തിയത്.

സീനിയർ സി.പി.ഒ മാരായ അനൂപ്, പ്രീതി, ഉണ്ണികൃഷ്ണൻ, സാബിർ അലി, ബിന്ദു എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: