ലോക നാടകദിനാചരണം സംഘടിപ്പിച്ചു



കിളിമാനൂർ: പോങ്ങനാട് ദേശീയ വായന ശാലയുടെ ആഭിമുഖ്യത്തിൽ ലോക നാടക ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നാടകവായന, നാടക വർത്തമാനം, നാടകപ്പാട്ട്, ആദരവ് എന്നിവ സംഘടിപ്പിച്ചു.
       പോങ്ങനാട് കവലയിൽ സംഘടിപ്പിച്ച ചടങ്ങ് നാടകഗാന രചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് അനൂപ് തോട്ടത്തിൽ അധ്യക്ഷതവഹിച്ചു. മാധ്യമം കിളിമാനൂർ ലേഖകൻ രതീഷ് പോങ്ങനാട് നാടകവായന നടത്തി.  മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ സ്വാഗതവും മുൻ പഞ്ചായത്തംഗം ലില്ലിക്കുട്ടി നന്ദിയും പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: