ന്യൂഡല്‍ഹി: ആറ് കോടിരൂപയുടെ രത്‌നമാല കടത്തിയ ആള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായി. ബാങ്കോക്കില്‍ നിന്ന് എത്തിയ പുരുഷനാണ് പിടിയിലായതെന്ന് കസ്റ്റംസ് അറിയിച്ചു. ഇയാളുടെ ബാഗില്‍ നിന്നാണ് മാല കണ്ടെത്തിയത്. മഞ്ഞ നിറത്തിലുള്ള വലിയ രത്‌നവും ഈ മാലയില്‍ അടങ്ങിയിട്ടുണ്ട്. മാലക്ക് 6,08,97,329 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് നിയമത്തിലെ 110ാം വകുപ്പ് പ്രകാരം കേസുമെടുത്തു.
