എം ഡി എം എയുമായി യുവാവ് പിടിയിൽ.

തിരുവനന്തപുരം :പോത്തൻകോട് ചെങ്കോട്ടുകോണം സ്വദേശി 23 വയസ്സുള്ള വിഷ്ണുവിനെയാണ് എംഡിഎംഎയുമായി പിടികൂടിയത്. മുൻ കഞ്ചാവ് കേസിലെ പ്രതിയായ യുവാവിനെ 27.5ഗ്രാം എം ഡി എം എയുമായി തിരുവനന്തപുരം എക്സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ ഷിബു തമ്പാനൂർ ബസ് സ്റ്റാൻഡിൽവെച്ച് അറസ്റ്റ് ചെയ്തു.


ബാംഗ്ലൂരിൽ നിന്നും എം ഡി എം എ വാങ്ങി നാഗർകോവിൽ ബസ്റ്റാന്റിൽ ഇറങ്ങി തിരുവനന്തപുരത്തേയ്ക്ക് മറ്റൊരു ബസിൽ കയറി തമ്പാനൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങുമ്പോഴാണ് യുവാവിനെ പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ തമ്പാനൂർ പോലീസ് സി. ഐ പ്രകാശിന്റെ സാന്നിധ്യത്തിൽ എക്സൈസ് സി. ഐ. ബി. എൽ. ഷിബു പ്രതിയുടെ ദേഹപരിശോധ നടത്തി പാന്റ്സിന്റെ പോക്കറ്റിൽ സിഗരറ്റ് കവറിൽ സൂക്ഷിച്ചിരുന്ന വ്യവസായ അളവിലുള്ള 27.5 ഗ്രാം എം ഡി എം എ കണ്ടെത്തി. ഇയാൾ ഒരു ബാംഗ്ലൂർ നാഗർകോവിൽ ദീർഘദൂര വോൾവോ ബസിൽ ക്ലീനറായി ജോലിനോക്കിവരുന്ന ആളും ജോലി കഴിഞ്ഞു തിരുവനന്തപുരത്തേക്ക് വരുമ്പോൾ ഇത്തരത്തിൽ എം ഡി എം എ ജില്ലയിലെത്തിച്ചു കച്ചവടം നടത്തിവരുന്ന ആളുമാണ്.

സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിനെ കൂടാതെ പ്രിവെന്റീവ് ഓഫീസർ സന്തോഷ്‌കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്ബാബു, നന്ദകുമാർ, പ്രബോധ്, ആരോമൽരാജൻ, അക്ഷയ് സുരേഷ് ഡ്രൈവർ അനിൽകുമാർ എന്നിവരും പട്രോൾ പാർട്ടിയിൽ ഉണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: