അസമിൽ യുവതി കൂട്ട ബലാത്സംഗത്തിനിരയി; 8 പേർ പിടിയിലായത് വാട്സ്ആപ്പിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ



ഗുവാഹത്തി: അസമിൽ വീണ്ടും കൂട്ട ബലാത്സംഗം. യുവതിയെ കൂട്ടബലാത്സംഗത്തിനരയാക്കിയ 8 പേർ അറസ്റ്റിൽ. നവംബർ 17 നാണ് സംഭവം നടന്നതെങ്കിലും കൂട്ട ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പ്രചരിച്ചതോടെയാണ് ഇത് പുറംലോകം അറിയുന്നത്. ബോറഗാവിലെ നിജരപർ പ്രദേശത്തെ ഒരു ദുർഗ്ഗാ ക്ഷേത്രത്തിന് സമീപമാണ് കുറ്റകൃത്യം നടന്നതെന്നാണ് റിപ്പോർട്ട്. പ്രതികൾ കുറ്റകൃത്യം ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.


ഡിസംബർ 12 വ്യാഴാഴ്ചയാണ് കൂട്ടബലാത്സംഗത്തിന്റെ വീഡിയോ വാട്‌സ്ആപ്പിൽ പ്രചരിച്ചത്. ഇതേ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബർ 13 വെള്ളിയാഴ്ച പുലർച്ചെയോടെ എട്ട് പ്രതികളിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗഖിർചൗക്കിൽ താമസിക്കുന്ന കുൽദീപ് നാഥ് (23), ശിവ് നഗർ പാത്തിൽ താമസിക്കുന്ന ബിജോയ് രാഭ (22), നിസാരപാർ സ്വദേശികളായ പിങ്കു ദാസ് (18), ഗഗൻ ദാസ് (21), ബകുൽ നഗർ സ്വദേശി സൗരവ് ബോറോ (20), പാച്ചിം സ്വദേശി മൃണാൾ രഭ (19), പദുംബരി സ്വദേശി ദിപങ്കർ മുഖിയ (21) എന്നിവരാണ് അറസ്റ്റിലായത്.

അവശേഷിക്കുന്ന പ്രതിയെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇരയായ യുവതി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: