ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പൊലീസിനു നേര പ്രവർത്തകർ കല്ലെറിഞ്ഞു. ഇതിനു പിന്നാലെ ജലപീരങ്കി പ്രയോഗിച്ചു പൊലീസ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെയാണ് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
കാസർഗോഡ് ആർഡിഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.


