തൊളിക്കോട് :കുടിവെള്ളത്തിനായി കാലികുടങ്ങളേന്തിയ അമ്മമാരോടൊപ്പം യൂത്ത് കോൺഗ്രസിന്റെ റീത്ത് വച്ച് പ്രതിഷേധം.ജി.കാർത്തികേയൻ കൊണ്ടുവന്ന തൊളിക്കോട് പഞ്ചായത്തിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള ടാങ്കുകളുടെ പണി പൂർത്തിയായിട്ടും, ശുദ്ധജല വിതരണം ഇതുവരെ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കാലികലങ്ങളുമായെത്തിയ വീട്ടമ്മമാരോടൊപ്പം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പച്ചമല വാട്ടർ ടാങ്കിന് മുന്നിൽ റീത്ത് വച്ചു. ഷൈൻ പുളിമൂടിൻ്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി റമീസ് ഹുസൈൻ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ തൊളിക്കോട് ഷാൻ,സച്ചിൻസത്യനേശൻ,ബിബിൻനാഗേന്ദ്രൻ,
ഇജാസ് ബദർ,അജിൻ പനക്കോട്,
വിദ്യ രതീഷ്,സുമയ്യ ഷാ,അബു ത്വാലിബ്,അഫ്സൽ ഹൽവ,റിസാൻ പാക്കുപുരയിൽ,ഫിറോസ് സുൽഫി,അഫ്സൽ റഹീം,നൗഫാൻ നസീർ,അസ്‌ലം തുരുത്തി,ബിലാൽ തൊളിക്കോട്,സെയ്ദ് അഫ്സൽ,അബ്ദുള്ള അൽ അമീൻ,നബീൽ നിയാസ്,മുഹമ്മദ് ഷാ,ഫാറൂഖ് പച്ചമല,സൽമാൻ ഹക്കിം,കോൺഗ്രസ്സ് നേതാക്കളായ എൻ എസ് ഹാഷിം, കെ എൻ അൻസർ, എം എ ബക്കർ, എ.സത്താർ,സജീദ് മേടയിൽ,സൗമ്യ രാജ്,സജീന ഷാജി,
വിജയനാദ്,ആന്റണി കുട്ടപ്പൻ,വിളയിൽ കരീം തുടങ്ങിയവർ നേതൃത്വം നൽകി.
