
വി എസ് അച്യുതാനന്ദനെതിരെ അധികേപകരമായ പോസ്റ്റ് ഇട്ട അധ്യാപകൻ അറസ്റ്റിൽ
ആറ്റിങ്ങൽ:വി.എസ് അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ട അധ്യാപകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്. നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപ് വി…
ആറ്റിങ്ങൽ:വി.എസ് അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ട അധ്യാപകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്. നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപ് വി യെ ആണ് നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആറ്റിങ്ങൽ ഗവണ്മെൻ്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂകൂളിലെ അദ്ധ്യാപകന്നാണ് അനൂപ്. Share on FacebookTweetFollow us
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ അമ്മയെ അടിച്ച ആളെ കണ്ടെത്തിയ ശേഷം കൊലപ്പെടുത്തി മകൻ. സംഭവം നടന്ന 10 വർഷങ്ങൾക്കിപ്പുറമാണ് മകന്റെ പ്രതികാരം. സിനിമ കഥയെ വെല്ലുന്നതായിരുന്നു സംഭവം തന്റെ അമ്മയെ അടിക്കുകയും അപമാനിക്കുകയും ചെയ്ത ആളെ സോനു കശ്യപ് എന്ന യുവാവാണ് കൊലപ്പെടുത്തിയത്. വ്യക്തമായ പ്ലാനിങ്ങോട് കൂടിയായിരുന്നു മനോജ് എന്നയാളെ സോനു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. പാർട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്താണ് സോനു സുഹൃത്തുക്കളെ കൂടെ കൂട്ടിയതും കൃത്യം നടത്തിയതും. 10 വർഷം മുൻപായിരുന്നു മനോജ്…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ആദരമർപ്പിച്ച് സംസ്ഥാനത്ത് നാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പിഎസ്സി പരീക്ഷകൾ മാറ്റി വെച്ചു. നാളെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പിഎസ്സി അഭിമുഖങ്ങള്ക്ക് മാറ്റമില്ല.പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം – കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക…
കായംകുളം: ആലപ്പുഴ എരമല്ലൂരിൽ നടന്ന എക്സൈസ് പരിശോധനയിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിലായി. എഴുപുന്ന സ്വദേശി അർജുൻ.കെ.രമേശ്(27) ആൺ അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന 3.22 ഗ്രാം മെത്താംഫിറ്റമിനും കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി അർജുൻ കുടുങ്ങിയത്. കുത്തിയതോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജഗദീശൻ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, അമൽ.കെ.പി, വിപിൻ.വി.കെ, സജേഷ്, വനിതാ സിവിൽ…
തൃശൂർ: പൂർണ ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാൻ കോടതിയിലെത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥ. കോടതിയിലെത്തിയതോടെ പ്രസവ വേദന ആരംഭിച്ചു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിലെത്തിയതിന് തൊട്ടുപിന്നാലെ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീലക്ഷ്മിയാണ് പൂർണഗർഭിണിയായിരിക്കെ മൊഴിനൽകാൻ കോടതിയിലെത്തിയത്. സ്റ്റേഷനിൽ വച്ച് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ മൊഴി നൽകാനായിരുന്നു ശ്രീലക്ഷ്മി കോടതിയിലെത്തിയത്. ഒല്ലൂർ സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന ഫർഷാദിനെ പ്രതി ആക്രമിച്ചു പരിക്കേല്പിച്ചു എന്നതാണ് കേസ്. പൂർണ ഗർഭിണിയായ…
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അവസാനമായി ഒരുനോക്ക് കാണാൻ തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിലെ വേലിക്കകത്ത് വീട്ടിൽ ആയിരങ്ങളാണ് അതിരാവിലെയും ഒഴുകിയെത്തുന്നത്. സാധാരണക്കാരും പാർട്ടി നേതാക്കളും പ്രവർത്തകരുമടക്കം അനേകംപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നു. രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഇതിനായുള്ള ക്രമീകരണങ്ങൾ അവസാനഘട്ടത്തിലാണ് വി എസ് അച്യുതാനന്ദന്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതലാണ്…
തിരുവനന്തപുരം:ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും പരമാവധി വിലക്കുറവിൽ സുലഭമായി ലഭ്യമാക്കുന്നതിന് സപ്ലൈകോ ക്രമീകരണം ഏർപ്പെടുത്തും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ സപ്ലൈകോ കേന്ദ്രകാര്യാലയത്തിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി സാധനങ്ങൾ അടക്കം എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാണ്. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിനും അരിയുടെ വില കുറയ്ക്കുന്നതിനുമായി കാര്യക്ഷമമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി അരി സംഭരിക്കുന്നത് സംബന്ധിച്ച് നേരിട്ട് ചർച്ച നടത്തിക്കഴിഞ്ഞു. ആന്ധ്ര പ്രദേശ്,…
തിരുവനന്തപുരം: ഇന്ന് കേരളത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഈ ജില്ലകളിൽ 64.5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്. നിലവിലെ സാഹചര്യത്തിൽ ജൂലൈ…
തിരുവനന്തപുരം : വിഷമതകള് അനുഭവിക്കുന്ന ഏതൊരു കുട്ടിയ്ക്കും ഏതൊരു സമയത്തും നേരിട്ട് വിളിക്കാന് കഴിയുന്ന വിധത്തില് ചൈല്ഡ് ഹെല്പ് ലൈന് 1098 റീബ്രാന്റ് ചെയ്ത് സംസ്ഥാന വനിത ശിശുവികസന വകുപ്പ്. ചൈല്ഡ് ഹെല്പ് ലൈന് റീബ്രാന്റിംഗ് ലോഗോ പ്രകാശനം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്വഹിച്ചു. കുട്ടികളുടെ അടിയന്തര സഹായ സംവിധാനമായി വനിത ശിശു വികസന വകുപ്പ് മുഖേന സംസ്ഥാനത്ത് പ്രവര്ത്തിച്ചുവരുന്ന ചൈല്ഡ് ഹെല്പ് ലൈനാണ് 1098 . ചൈല്ഡ് ഹെല്പ് ലൈന്…
തൃശൂര് : കള്ള് കുടിച്ച് ബില്ല് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്ക്കത്തെ തുടര്ന്ന് സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസില് പ്രതി പിടിയിലായി. ചോറ്റുപാറ സ്വദേശി അക്ഷയിയെ (22) കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസിലാണ് സുഹൃത്തായ അത്താണി സ്വദേശി ദേവനെ (21) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അക്ഷയും ദേവനും സുഹൃത്തുക്കളും നിരവധി കേസുകളിലെ കൂട്ടുപ്രതികളുമാണ്. അത്താണി കള്ളുഷാപ്പില് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. അക്ഷയ് വിയ്യൂര് പൊലീസ് സ്റ്റേഷനിലെയും ദേവന്…
You cannot copy content of this page