Headlines

കുടുംബ വീട്ടിലെത്തിയ 14 കാരൻ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ 14 കാരൻ പാലക്കാട്ടെ കുടുംബവീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിരോട് ചക്കരക്കൽ റോഡിൽ ബസ് സ്റ്റോപ്പിന് സമീപം നഫീസ മൻസിലിൽ അഹമ്മദ് നിഷാദി(നാച്ചു)ന്റെയും പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകൻ റിയാൻ (14) ആണ് മരിച്ചത്. കാഞ്ഞിരോട് കെ.എം.ജെ സ്‌കൂൾ വിദ്യാർഥിയായിരുന്നു. കാഞ്ഞിരോട് കെ.എം.ജെ സ്കൂ‌ൾ പി.ടി.എ പ്രസിഡൻ്റാണ് പിതാവ് നിഷാദ്. പാലക്കാട് മേഴ്‌സി കോളേജിന് സമീപമുള്ള മാതാവിൻ്റെ വീട്ടിൽ ശനിയാഴ്‌ച ഉച്ചക്ക് എത്തിയതായിരുന്നു. സന്ധ്യയ്ക്ക് സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: