Headlines

17 വയസുകാരന് ജീവൻ നഷ്ടപ്പെട്ടത് പിറന്നാൾ ദിനത്തിൽ; ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി ഷോക്കേറ്റ കൗമാരക്കാരൻ മരിച്ചു




കൊച്ചി: ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി ഷോക്കേറ്റ കൗമാരക്കാരൻ മരിച്ചു. പോണേക്കര സ്വദേശി ആന്‍റണി ജോസാണ് മരിച്ചത്. പിറന്നാൾ ദിനത്തിൽ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയപ്പോഴായിരുന്നു 17 വയസുകാരന് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് വെന്‍റിലേറ്ററിലായിരുന്നു ചികിത്സയിലിരിക്കെയായിരുന്നു ആന്‍റണി ജോസിന്റെ മരണം.

ഇന്ന് വൈകിട്ട് ഇടപ്പള്ളി നോർത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. റെയിൽപാളം മുറിച്ചു കടക്കാൻ സാധിക്കാത്തതിനാൽ ട്രെയിനിന് മുകളിൽ കയറി മറുവശത്തെത്താൻ ശ്രമിക്കവെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആന്റണി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: