Headlines

ഉള്ളിയേരിയിൽ  ബസിൽ യുവതിയുടെ മാല കവരാൻ ശ്രമിച്ച 2 സ്ത്രീകൾ പിടിയിൽ




ഉള്ളേരി: ബസിൽ വെച്ച് യുവതിയുടെ മാല കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ പിടിയിൽ. ഉച്ചയ്ക്ക് 12 മണിയോടെ ഉള്ളേരി ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം. തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനികളായ ലക്ഷ്മ‌ി, ശീതൾ എന്നിവരാണ് പിടിയിലായത്.അത്തോളി പോലീസാണ് ഇതുവരെയും അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
     ഉള്ളിയേരിയിൽ നിന്നും നടുവണ്ണൂരിലേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു കരിമ്പാപ്പൊയിൽ സ്വദേശിനി. ബസിലുണ്ടായിരുന്ന പ്രതികൾ യുവതിയുടെ നാലേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇവരെ യാത്രക്കാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സ്വർണ്ണാഭരണം കവരുന്നത് നിത്യ സംഭവമായി മാറിയിരിക്കയാണ്. മോഷ്ടാക്കളുടെ വൻസംഘം വീണ്ടും മോഷണവുമായി രംഗത്തെത്തിയിരിക്കയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി സ്ത്രീകളുടെ സ്വർണ്ണാഭരങ്ങളാണ് നഷ്ടപ്പെട്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: