
നഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തിയപ്പോൾ നാടകീയ രംഗങ്ങൾ; തട്ടിക്കൊണ്ടുപോയ പ്രതിയെ വിടാതെ വാവിട്ടുകരഞ്ഞു രണ്ട് വയസ്സുകാരൻ
ജയ്പൂർ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഇപ്പോഴും ആ കാഴ്ച്ച മറക്കാൻ കഴിഞ്ഞിട്ടില്ല. പതിനാല് മാസം മുൻപ് കാണാതായ പൃഥ്വി എന്ന കുട്ടിയെ കുട്ടിയെ രക്ഷിച്ച് കുടുംബത്തിന് കൈമാറുമ്പോൾ ഇങ്ങനെ ഒരു കാഴ്ചയ്ക്ക് സാക്ഷിയാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പിരിയാൻ വയ്യാതെ പൊലീസ് സ്റ്റേഷനിൽ വെച്ച് പൊട്ടിക്കരയുകയായിരുന്നു കുട്ടിയും കുട്ടിയെ തട്ടിക്കൊണ്ട് പോയ തനൂജൂം. പത്ത് മാസം മുൻപാണ് പൃഥ്വി എന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയത്. അന്ന് പതിനൊന്ന് മാസം പ്രായമേ പൃഥ്വിക്ക് ഉണ്ടായിരുന്നുള്ളു. ഏറെ നാളത്തെ തെരച്ചിലിനൊടുവിൽ…