Headlines

ഇടുക്കിയിൽ വൻ വാറ്റ് ചാരായ വേട്ട; കണ്ടെടുത്തത് 245 ലിറ്റർ ചാരായം

ഇടുക്കി: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് 245 ലിറ്റർ വാറ്റ് ചാരായം. കമ്പംമെട്ട് കട്ടേക്കാനത്ത് വീട്ടിൽ ഒളിപ്പിച്ചിരുന്ന ചാരായമാണ് കണ്ടെടുത്തത്. ചാരായം സൂക്ഷിച്ച സന്തോഷിനെ അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. കഴിഞ്ഞ വർഷത്തിനിടെ ഇടുക്കിയിൽ നടന്ന ഏറ്റവും വലിയ ചാരായവേട്ടയാണിത്. നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ് സന്തോഷ്. സന്തോഷ് ചാരായം നിർമ്മിച്ചു സൂക്ഷിച്ചെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം സന്തോഷിൻ്റെ വീട്ടിലെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 35 ലിറ്റർ ചാരായം ആദ്യം കണ്ടെടുത്തു….

Read More

ബിബിസിക്ക് 3.44 കോടി പിഴയിട്ട് ഇഡി

ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ നിയന്ത്രണം ചട്ടലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ടു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി പിഴയും നല്‍കണമെന്നാണ് ഇഡി നിര്‍ദേശം. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടം ലംഘിച്ചതിനാണ് ബിബിസിക്ക് ഇഡി പിഴയിട്ടിരിക്കുന്നത്. ഇതിന് പുറമെ 2021 ഒക്ടോബര്‍ പതിനഞ്ച് മുതല്‍ പ്രതിദിനം അയ്യായിരം രൂപ എന്നനിലയില്‍ പിഴ നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഡയറക്ടര്‍മാരായ ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബന്‍സ്,…

Read More

യാത്രമധ്യേ യുവതി ടാക്സിയിൽ പ്രസവിച്ചു ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ യുവതിയെയുംകുഞ്ഞിനേയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചു ഡ്രൈവർ.

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഗർഭിണിയായ സ്ത്രീയെ തൻ്റെ ടാക്സിയിൽ പ്രസവിക്കാൻ സഹായിച്ച റാപ്പിഡോ ഡ്രൈവർക്ക് പ്രശംസകളുടെ പെരുമഴയാണ്. ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്ത യുവതിക്കാണ് യാത്രാമധ്യേ പ്രസവ വേദന അനുഭവപ്പെട്ടത്. ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പ്രസവശേഷം യുവതിയും കുഞ്ഞും സുരക്ഷിതമായി ആശുപത്രിയിലെത്തിയത്. റാപ്പിഡോ ഡ്രൈവർ വികാസാണ് നിർണായക ഇടപെടൽ നടത്തി സമൂഹ മാധ്യമങ്ങളിൽ പ്രശംസ ഏറ്റുവാങ്ങുന്നത്. ആ രാത്രിയിൽ അവരെ ആശുപത്രിയിൽ വിടുന്നതിന് മുമ്പ്, പ്രസവിക്കാൻ സഹായിക്കുകയും കുടുംബത്തിൻ്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തുവെന്ന് വികാസ് പറഞ്ഞു….

Read More

പാൽ ശേഖരണം നിർത്തി മിൽമ, ദുരുതത്തിലായി ക്ഷീര കർഷകരുടെ ജീവിതം

പുൽപള്ളി: കുറഞ്ഞ വിലക്ക് പാൽ നൽകേണ്ടി വരുന്നതിന്റെ ഗതികേടിലാണ് കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ ക്ഷീര കർഷകർ. ഇവിടങ്ങളിൽ നിന്ന് മിൽമ പാൽ ശേഖരിക്കുന്നത് നിർത്തിയതോടെ ക്ഷീര കർഷകരുടെ ജീവിതം ദുരിതത്തിലായി. കർണാടകയിലെ പാൽ സംഭരണ ഏജൻസി, പ്രദേശത്ത് നിന്നും പാൽ ശേഖരിക്കരുതെന്ന് മിൽമക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് മിൽമ ഇവിടെ നിന്നുള്ള പാൽ ശേഖരണം അവസാനിപ്പിച്ചത്. വയനാട്ടിലെ കബനിഗിരി, കാട്ടിക്കുളം, പെരിക്കല്ലൂർ ക്ഷീര സംഘങ്ങളിലായിരുന്നു ഇവർ സമീപകാലം വരെ പാൽ നൽകിയിരുന്നത്. എന്നാൽ, കർണാടക സർക്കാരിന് കീഴിലുള്ള…

Read More

സൈബർ സാമ്പത്തിക  തട്ടിപ്പുകാരുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ അവസരം.

കോട്ടയം: ദിനംപ്രതി സൈബർ സാമ്പത്തിക തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ തട്ടിപ്പുകാരുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ അവസരം ഒരുങ്ങുകയാണ്. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിക്കാനുള്ള സംവിധാനമാണ് ലഭ്യമാകുന്നത്. പ്രത്യേകം തയാറാക്കിയ വെബ്‌സൈറ്റിൽ കയറി പൊതുജനങ്ങൾക്ക് നേരിട്ട് ആവശ്യമായ വിവരങ്ങൾ പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ടെന്ന് കേരള പൊലീസ് വ്യക്തമാക്കി. സമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണം കുറയ്ക്കാനാണ് വിവരങ്ങൾ പരിശോധിക്കാനുള്ള പോർട്ടൽ ജനങ്ങൾക്കായി തുറന്നിരിക്കുന്നത്. തട്ടിപ്പുകാരുടെ വിവരങ്ങൾ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ശേഷം Report…

Read More

ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാഥാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയാണ് പതിനാലുകാരനായ അലോക് നാഥിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ പാട് കാണുന്നുണ്ടെന്നും അബദ്ധവശാൽ ഷോക്കേറ്റതാകാമെന്നുമാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.

Read More

അമൃതയ്ക്ക് പിന്നാലെ മുൻ ഭാര്യ എലിസബത്തും നടൻ ബാലയ്ക്കെതിരെ ഗുരുതരാരോപണങ്ങളുമായി  രംഗത്തെത്തിയിരിക്കുന്നു

പലപ്പോഴും വിവാദങ്ങളുടെ പേരിലാണ് നടൻ ബാല വാർത്തകളിൽ ഇടംപിടിക്കുന്നത്. താരം വിവാദങ്ങളിൽപെടുന്നതാകട്ടെ കുടുംബ ബന്ധങ്ങളുടെ പേരിലും. ഗായിക അമൃതാ സുരേഷായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. അമൃതയുമായി വിവാഹമോചനം നേടിയതിന് ശേഷം ഡോക്ടർ എലിസബത്ത് ഉദയനെ ജീവിത പങ്കാളിയാക്കി. ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ല. എന്നാൽ, പിന്നീട് ഈ ബന്ധവും ഉപേക്ഷിച്ച നടൻ ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്യുകയുമായിരുന്നു. ഇതിനിടെ ഒട്ടേറെ തവണ താരം വാർത്തകളിൽ നിറഞ്ഞു. എല്ലാം തന്നെ മുമ്പ് സൂചിപ്പിച്ചതു പോലെ വിവാഹവും വിവാഹ മോചനവും…

Read More

കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി ചൈന

ബീജിംഗ്: ചൈനയിൽ വവ്വാലുകളിൽ നിന്ന് പടർന്നുപിടിക്കാൻ സാദ്ധ്യതയുളള കൊവിഡിന്റെ പുതിയ വകഭേദം HKU5-CoV-2 കണ്ടെത്തി. ഈ വൈറസിന് കൊവിഡിന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുണ്ട്. കോശ ഉപരിതല പ്രോട്ടീൻ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാൻ ശേഷിയുളള ഇവ മനുഷ്യരിൽ അണുബാധയുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റായ ഷി ഷെംഗ്‌ലിയാണ് ഗ്വാംഗ്‌ഷോ ലബോറട്ടറിയിൽ ഇതിന്റെ ഗവേഷണങ്ങൾ നടത്തിയത്. പുതിയ വൈറസിന് മനുഷ്യരിലേക്ക് രോഗം വ്യാപിപ്പിക്കാനുളള ശേഷിയുണ്ടെങ്കിലും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതുമായി ബന്ധപ്പെട്ടുളള കൂടുതൽ ഗവേഷണം നടന്നുവരികയാണ്. ഇതിനകം…

Read More

വൈദ്യുതി ഓഫിസിന് മുന്നിൽ കർഷകർ  പ്രതിഷേധത്തിൽ  പങ്കെടുത്തതു മുതലയുമായി

കലബുറഗി: കർണാടകയിലെ കലബുറഗിയിൽ വൈദ്യുതി ഓഫിസിന് മുന്നിൽ കർഷകർ നടത്തിയ പ്രതിഷേധത്തിൽ മുതലയും പങ്കെടുത്തു. കൃഷിയിടത്തിൽ നിന്ന് പിടികൂടിയ മുതലയെയാണ് കെട്ടിവരിഞ്ഞ് കർഷകർ വൈദ്യുതി ഓഫിസിന് മുന്നിലെത്തിച്ച് പ്രതിഷേധം നടത്തിയത്. ജലസേചന പമ്പ് സെറ്റുകളുടെ വൈദ്യുതി വിതരണ സമയം മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാത്രി സമയങ്ങളിൽ വയലുകളിൽ ജോലി ചെയ്യുമ്പോൾ നേരിടുന്ന അപകടങ്ങൾ ബോധ്യപ്പെടുത്താനാണ് ഗൊബ്ബൂർ ഗ്രാമത്തിലെ കൃഷിയിടത്തിൽനിന്ന് പിടികൂടിയ മുതലയുമായി കർഷകർ എത്തിയത്. വയലിൽ വിളകൾ നനക്കുന്നതിനിടയിൽ ലക്ഷ്മൺ പൂജാരി എന്ന കർഷകനാണ് മുതലയെ…

Read More

നായക്കുട്ടിയെ ജീപ്പ് കയറ്റി കൊന്നു, ജീവന്‍ പിടയുന്ന വിഡിയോ തെളിവ്; കേസെടുത്ത് പൊലീസ്

കൊച്ചി: തെരുവുനായകള്‍ക്ക് ആഹാരം നല്‍കുന്നതിനുള്ള വിരോധം തീര്‍ക്കാന്‍ ആറുമാസം പ്രായമുള്ള നായയെ ജീപ്പ് കയറ്റി കൊന്നുവെന്ന് കേസ്. സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി അനീഷിനെതിരെ പൊലീസ് കേസെടുത്തു. മാറാടി ചിറ്റാത്തുകുടി ഏലിയാസിന്റെ പരാതിയിലാണ് കേസെടുത്തത്. ഫെബ്രുവരി 18നായിരുന്നു സംഭവം. തെരുവുനായകള്‍ക്ക് ഭക്ഷണവും മരുന്നും വാക്‌സിനും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നതിലെ വിരോധം മൂലം 18ന് രാത്രി 9 മണിയോടെ ഏലിയാസിന്റെ വീടിന് മുമ്പില്‍ ജീപ്പുമായി എത്തിയ അനീഷ് ഗെയ്റ്റിന് വെളിയില്‍ റോഡരികില്‍ ഉറങ്ങിക്കിടന്ന നായക്കുട്ടിയുടെ ദേഹത്തുകൂടി ജീപ്പ് കയറ്റിയിറക്കുകയായിരുന്നുവെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial