കോള്‍, നെറ്റ് പ്രശ്നം ഉടന്‍ അവസാനിക്കും; ബിഎസ്‌എൻഎൽ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, വിഐ തുടങ്ങിയ കമ്പനികൾ റീചാർജ് പ്ലാനുകൾ ഉയർത്തിയതിന് ശേഷം കഴിഞ്ഞ വർഷം പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്‌എൻഎൽ വീണ്ടും പ്രാധാന്യം നേടി. ഈ മാറ്റം കമ്പനിക്ക് വളരെയധികം ഗുണവുമുണ്ടാക്കിയിരുന്നു. ഇത് ബിഎസ്‌എൻഎല്ലിന് 50 ലക്ഷത്തിലധികം വരിക്കാരുടെ വർധനവിന് കാരണമായപ്പോള്‍, 2024-25 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 262 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്യാൻ ബിഎസ്‌എൻഎല്ലിനെ പ്രാപ്‍തവുമാക്കി എന്നാൽ കോൾ ഡ്രോപ്പുകളും ഇടയ്ക്കിടെയുള്ള കണക്ഷൻ വിച്ഛേദങ്ങളും…

