മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിക്കു വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്തു.
കൽപ്പറ്റ: മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയായ യുവതിയിൽ നിന്ന് പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടിൽ വി.എസ് രതീഷ്‌മോൻ (37) ആണ് വയനാട് സൈബർ പോലീസ് എറണാകുളത്ത് വച്ച് പിടികൂടിയത്. മാട്രിമോണി സൈറ്റ് വഴി യുവതിയുമായി സൗഹൃദം ഉണ്ടാക്കിയ ഇയാൾ പിന്നീട് പണം ആവശ്യപ്പെടുകയായിരുന്നു. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇയാൾ പ്രൊഫൈൽ ഉണ്ടാക്കിയതെന്നും പോലീസ് കണ്ടെത്തി. പലപ്പോഴായി…

