കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ചുതകര്‍ത്തയാളെ തമിഴ്‌നാട്ടില്‍ നിന്ന് പോലീസ് പിടികൂടി

പത്തനാപുരത്ത് ക്ഷേത്രോത്സവത്തിനിടെ പോലീസ് വാഹനം ഇടിച്ച്‌ തകര്‍ത്ത ശേഷം കടന്നു കളഞ്ഞ പ്രതി സജീവിനെ തമിഴ്നാട്ടില്‍ നിന്ന് പോലീസ് അതിസാഹസികമായി പിടികൂടി. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം പത്തനാപുരം പിടവൂരില്‍ വച്ചാണ് ഇയാള്‍ സ്വന്തം ജീപ്പ് ഉപയോഗിച്ച്‌ പോലീസ് വാഹനം ഇടിച്ച്‌ തകര്‍ക്കുകയും പോലീസ് ഉദ്യോഗസ്ഥരെ പരിക്കേല്‍‌പ്പിക്കുകയും ചെയ്തത്. മുടിയും മീശയും താടിയും വെട്ടിയ ശേഷമാണ് സജീവ് തമിഴ് നാട്ടിലേക്ക് കടന്നത്. പോലീസിനെ അക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച നേരെ സജീവിനെ സാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്….

Read More

ട്വന്‍റി 20 എൻഡിഎയില്‍; രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടി എൻഡിഎയുടെ ഭാഗമായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു എം ജേക്കബ് തിരുവനന്തപുരത്ത് വെച്ച്‌ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20ക്ക് അടിപതറിയിരുന്നു. കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ട്വന്റി20 നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഭരിച്ചിരുന്ന നാല് പഞ്ചായത്തുകളില്‍ ഐക്കരനാടും കിഴക്കമ്പലവും മാത്രമാണ് ഇക്കുറി ഒപ്പം നിന്നത്. കുന്നത്തുനാട്ടിലും മഴുവന്നൂരും…

Read More

രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം
രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു

കഥാകാരി രാജലക്ഷ്മിയുടെ പേരിലുള്ള  രാജലക്ഷ്മി സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു.വള്ളുവനാടിൻ്റെ എഴുത്തുകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാകാരിയായ രാജലക്ഷ്മിയുടെ ഓർമ്മക്കായി ജന്മനാടായ ചേർപ്പുളശ്ശേരിയിൽ രാജലക്ഷ്മിഅനുസ്മരണ സമിതിയാണ് പുരസ്കാരം നൽകി വരുന്നത്. ശബരിഹാളിൽ നടന്ന ചടങ്ങിൽ സമിതികൺവീനറും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ഡോ.കെ. അജിത്ത് മാരായമംഗലം പുരസ്ക്കാരം സമ്മാനിച്ചു.   ഡോ. അമൃതം കൃഷ്ണദാസ് അധ്യക്ഷനായി.മുതിർ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ മൂഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി, കെ.ആർ രവി, കെ.ബാലകൃഷ്ണൻ,പി.ശ്രീകുമാർ,കഥാകൃത്ത് ശാലിനി മുരളി,വിജയൻ കാടാങ്കോട് തുടങ്ങിയവർ…

Read More

ആറ്റിങ്ങലില്‍ കിണറ്റിനുളളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: യുവാവിന്റെ മൃതദേഹം കിണറ്റിനുളളില്‍ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണിയിലാണ് സംഭവം. ആണ്ടൂര്‍ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന ബിജു (45) ആണ് മരിച്ചത്. സ്വന്തം വീടിന്റെ കിണറ്റിനുളളിലാണ് മൃതദേഹം കണ്ടെത്തിയത്. ബിജുവും അമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ബിജു ഭാര്യയുമായി പിണങ്ങി താമസിക്കുകയായിരുന്നു. രാവിലെ മുതല്‍ ബിജുവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

ജനുവരി 22 മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുന്നതിലെ കടുത്ത അവഗണനയിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക. ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്‌കരണത്തോടെ ആരംഭിക്കുന്ന സമരം ഫെബ്രുവരി രണ്ടിന് ഒ പി ബഹിഷ്‌കരണത്തിലേക്കും ഒന്‍പതുമുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തടസപ്പെടുന്ന രീതിയിലേക്ക് വ്യാപിപ്പിക്കും. കെജിഎംസിടിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കിയിട്ടും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന്…

Read More

മലപ്പുറത്ത് സിപിഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു

മലപ്പുറം: മലപ്പുറത്ത് സിപിഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ പി അരുണ്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. എഐടിയുസി ജില്ലാ കമ്മിറ്റിയംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു. പ്രാദേശിക നേതൃത്വത്തോടുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് അരുണ്‍ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. സിപിഐ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും ഇനി ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അരുണ്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്ടൂർ പഞ്ചായത്തിൽ പതിനെട്ടാം വാർഡായ കരുണാലയപ്പടിയിൽ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു അരുണ്‍….

Read More

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; ആസൂത്രിത നീക്കവുമായി ഇഡി, എല്ലാ പ്രതികളുടെയും വീടുകളില്‍ റെയ്ഡ്, പരിശോധന 21 കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതികളുടെ വീടുകകളില്‍ ഇഡി റെയ്ഡ്. കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി ഇഡി പരിശോധന നടത്തുന്നത് സ്വർണക്കവർച്ച കേസിലെ എല്ലാ പ്രതികളുടെയും വീടുകളിലും റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ഉ ണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാര്‍, എൻ വാസു, മുരാരി ബാബു തുടങ്ങിയവരുടെ വീടുകളിലും ഗോവര്‍ധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലുമാണ് ഇന്ന് വ്യാപക റെയ്ഡ് ആരംഭിച്ചത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷൻസിലും ഇഡിയുടെ റെയ്ഡ് നടക്കുകയാണ്. ബെ…

Read More

ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് വിവരം; ദൃശ്യങ്ങൾ പകർത്തിയ മൊബെൽ ഫോൺ കണ്ടെത്താൻ നീക്കം

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് സോഷ്യൽമീഡിയയിലൂടെ ദൃശ്യം പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് വിവരം. വടകര സ്വദേശി ഷിംജിത മുസ്തഫയാണ് ഒളിവിൽ പോയത്. യുവതിക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം, സോഷ്യൽ…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും.

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. ജയിലിൽ കഴിയുന്ന രാഹുലിന്റെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. പോലീസ് റിപ്പോർട്ട് വന്ന ശേഷം മാത്രമേ കേസിൽ വിശദമായ വാദമുണ്ടാകൂ. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. . രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളികൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. അതേസമയം രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച് ജില്ലാ കോടതിയിൽ സമർപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം. ബലാത്സംഗകുറ്റം…

Read More

യുവതിയുമായുള്ള പ്രണയത്തിന്റെ പേരിൽ 18 കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് മൂത്രം കുടിപ്പിച്ച് ബന്ധുക്കൾ;കേസെടുത്ത് ബന്ധുക്കൾ

ഭോപ്പാൽ: യുവതിയുമായുള്ള പ്രണയത്തിന്റെ പേരിൽ 18 കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ച് ബന്ധുക്കൾ. മധ്യപ്രദേശിലെ ഭോപ്പാലിൽ താമസിച്ചിരുന്ന 18 വയസുകാരനമായ സോനുവിനെയാണ് ക്രൂരമായി മർദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തത്. രാജസ്ഥാനിലെ ജലവാർ ജില്ലയിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ബന്ദിയാക്കിയാണ് ആക്രമണം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സോനുവിനെ നിരവധിപേർ ചേ‍ർന്ന് നിഷ്കരുണം മർദിക്കുന്നതും, ബിയർ കുപ്പിയിലാക്കിയ മൂത്രം കുടിപ്പിക്കാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം. ജലവാർ ജില്ലയിലെ പുലോറോ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവതിയുമായി സോനു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial