വള്ളുവനാടിൻ്റെ എഴുത്തുകാരി
രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം
രാധാകൃഷ്ണൻ കുന്നുംപുറത്തിന്

വള്ളുവനാടിന്റെ സാഹിത്യാകാരി രാജലക്ഷ്മിയുടെ പേരിൽ ജന്മനാട്ടിലെ അനുസ്മരണ സമിതി ഏർപ്പെടുത്തിയ രാജലക്ഷ്മി സാഹിത്യ പുരസ്‌കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം തെരഞ്ഞെടുക്കപ്പെട്ടു.ജനുവരി 18 ന് 3 മണിക്ക് ചെർപ്പുളശ്ശേരി കാവുവട്ടം ശാരദാമ്പ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് ടി.പി.ഹരിദാസൻ, സെക്രട്ടറി ബിജുമോൻ പന്തിരുകുലം,കൺവീനർ ഡോ.കെ അജിത് മാരായമംഗലം എന്നിവർ അറിയിച്ചു

Read More

സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് ആരംഭിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ

തിരുവനന്തപുരം:കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ക്ലോസ്ഡ് ഓഫീസ് സ്പേസുകൾ ആവശ്യമായ സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് സൗകര്യം ആരംഭിച്ചു. നൂതന സാങ്കേതിക ഉൽപ്പന്നങ്ങളുടെ വികസനവും നിർമ്മാണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഡിജിറ്റൽ ഹബ് – ആധുനിക ഇൻകുബേഷൻ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി വിവിധ തരത്തിലുള്ള സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൊച്ചി കളമശ്ശേരിയിലെ ടെക്നോളജി ഇന്നൊവേഷൻ സോണിൽ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റൽ ഹബ്ബിൽ 1,200-ലധികം പേർക്കുള്ള ഇരിപ്പിട സൗകര്യവുമുണ്ട്. ഡിജിറ്റൽ ഹബ്ബിൽ…

Read More

നെയ്യാറ്റിൻകരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയില്‍ 7ാം ക്ലാസ് വിദ്യാർത്ഥി കുളത്തില്‍ വീണ് മരിച്ചു. മലയിൻ കാവ് സ്വദേശി ഷാജി ഷമീന ദമ്പതികളുടെ മകൻ നിയാസ് 13 ആണ് മരിച്ചത് ഉണ്ടൻകോട് എച്ച്‌എസ്‌എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്. കൂട്ടുകാരനുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്

Read More

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തലിന് തിരിച്ചടി; ജാമ്യം നിഷേധിച്ച് കോടതി

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്ക് തിരിച്ചടി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു ജസ്റ്റിസ് അരുന്ധതി ദിലീപ് ആണ് ജാമ്യഹർജിയില്‍ ഉത്തരവിട്ടത്. വിധിക്കെതിരെ പ്രതിഭാഗം തിങ്കളാഴ്‌ച അപ്പീല്‍ നല്‍കും. ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ രണ്ട് മണിക്കൂർ വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയാണ് ഹാജരായത്. രാഹുലും യുവതിയുമായി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പ്രതിഭാഗം ഹാജരാക്കി. എന്നാല്‍, പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ട് ജാമ്യം നിഷേധിക്കുകയായിരുന്നു….

Read More

പുളിമാത്ത് സ്വദേശി ബഹ്‌റൈനിൽ മരിച്ചു

കാരേറ്റ്: പുളിമാത്ത് തെങ്ങുംകോണം ഷിജിഭവനിൽ ഡി. ഷൈജു (43) ബഹ്‌റൈനിൽ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബഹ്റിനിലെ ജോലിസ്ഥലത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ച്  പൊതുദർശനത്തിന് ശേഷം 8.30-ന് പോത്തൻകോട് നന്നാട്ടുകാവ് കുഴിവിള വീട്ടിൽ സംസ്കാരം നടത്തി.ഭാര്യ ശ്രീക്കുട്ടി. മക്കൾ: സൗപർണ്ണിക, ആദിത്യൻ.

Read More

വോട്ടര്‍ പട്ടികയില്‍ വര്‍ഷങ്ങളായി ഉള്ളവര്‍ പൗരന്മാരാണെന്ന് കരുതാനാവില്ലേ? തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രിംകോടതി

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹരജികളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രിംകോടതി. പലതവണ വോട്ടര്‍ പട്ടിക പുതുക്കലുകള്‍ക്ക് വിധേയരായി, വര്‍ഷങ്ങളായി വോട്ട് രേഖപ്പെടുത്തി പട്ടികയില്‍ തുടരുന്നവരെ ഇന്ത്യക്കാരാണെന്ന് സ്വാഭാവികമായി അനുമാനിക്കാനാവില്ലേയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജിക്കാര്‍ ഉന്നയിച്ച ഈ അടിസ്ഥാനപരമായ ചോദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ മറവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘സമാന്തര എന്‍ആര്‍സി’ നടപ്പാക്കുകയാണെന്ന ഹരജിക്കാരുടെ വാദം കമ്മീഷന്‍…

Read More

കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

നാവായിക്കുളത്ത് ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാർഥികൾ. 42 വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച പുലർച്ചെ 3.30-ഓടെയാണ് അപകടമുണ്ടായത്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ പഠനാവശ്യത്തിനായി പോകുന്നതിനിടെയാണ് അപകടം. റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

കൊല്ലത്ത് വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ലൈംഗികാതിക്രമം; 53കാരൻ പിടിയിൽ

     കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വയല അജ്മൽ മൻസിലിൽ സുലൈമാൻ (53) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. യുവതി വീട്ടിൽ തനിച്ചായിരുന്ന സമയം നോക്കി മദ്യപിച്ചെത്തിയ സുലൈമാൻ അതിക്രമിച്ചു കയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതിയുടെ ഭർത്താവും ബന്ധുക്കളും കടയ്ക്കൽ പോലീസിൽ…

Read More

അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

  കണ്ണൂർ : കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ ചെണ്ടയാട് സ്വദേശിനിയും പാട്യം വെസ്റ്റ് യു.പി സ്കൂൾ അധ്യാപികയുമായ  അഷിക ആണ് മരിച്ചത്. 31 വയസായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന്  അഷികയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടം ഉദ്ഘാടനം ജനുവരി 24 ന്

    തിരുവനന്തപുരം: കേരളത്തിന്‍റെ അഭിമാന പദ്ധതി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാതയുടെയും ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ച് നടക്കും.ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial