“വർഗീയ ഫാസിസത്തിനെതിരെ മാനവികതയുടെ പക്ഷമാകാം” ; എ ഐ വൈ എഫ് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
വെമ്പായം: “വർഗീയ ഫാസിസത്തിനെതിരെ മാനവികതയുടെ പക്ഷമാകാം” എന്ന മുദ്യാവാക്യമുയർത്തി എഐവൈഎഫ് മെമ്പർ ഷിപ്പ് ക്യാമ്പയിന് തുടക്കമായി. തിരുവനന്തപുരം ജില്ലാതല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കൊഞ്ചിറയിൽ ദേശീയ കമ്മിറ്റി അംഗം വിനീത വിൻസെന്റ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മെന്റലിസ്റ്റ് സുജിത്ത് മെമ്പർഷിപ്പ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അനുജ എ ജി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം രാഹുൽ, എഐവൈഎഫ്…

