പതിമൂന്നുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു;മുത്തച്ഛൻ അറസ്റ്റിൽ
ഭുവനേശ്വർ: വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. മുത്തച്ഛൻ അറസ്റ്റിൽ. ഒഡീഷയിലെ ഭദ്രക് ജില്ലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 55കാരനായ ബിഘിന ജെനയാണ് പൊലീസ് പിടികൂടിയത്. 13 വയസ്സുകാരിയായ പെൺകുട്ടിയെ പ്രതി തന്ത്രപൂർവ്വം ആളൊഴിഞ്ഞ തൊഴുത്തിനു സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് കുട്ടിയുടെ വായ മൂടിക്കെട്ടി ശബ്ദം പുറത്തുവരാത്ത വിധം ഇയാൾ ക്രൂരമായി പീഡിപ്പിച്ചു. അബോധാവസ്ഥയിലായ പീഡനത്തെ അവിടെ ഉപേക്ഷിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി…

