പത്തു വയസുകാരനെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ പീഡിപ്പിച്ചു; നാല്‍പ്പത്തിനാലുകാരന്‍ അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയ നാല്‍പ്പത്തിനാലുകാരന്‍ അറസ്റ്റില്‍. ചന്തു എന്ന് വിളിക്കുന്ന സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ചെരുപ്പ് വാങ്ങാന്‍ പോയ കുട്ടിയെയും ബന്ധുവിനെയും പ്രതി ബൈക്കില്‍ കയറ്റി കടയില്‍ എത്തിച്ചു. സാധനം വാങ്ങിയ ശേഷം മടങ്ങുമ്പോള്‍ കുട്ടിയുടെ ബന്ധു വഴിയില്‍ ഇറങ്ങി. തുടര്‍ന്ന് കുട്ടിയെ ബൈക്കില്‍ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത കടയ്ക്കല്‍ പൊലീസ് പ്രതിയെ അറസ്റ്റ്…

Read More

നെടുമങ്ങാട് ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

നെടുമങ്ങാട് ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. സ്വർണം പൂശിയ 129 വളകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.തിരുവനന്തപുരം: മുക്കുപണ്ടം പണയംവച്ച് 69 ലക്ഷം തട്ടിയ കേസിൽ കുടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ഇത് സംബന്ധിച്ച വിവരം ലഭിച്ചതിനാൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളിലാണെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് പിടികൂടിയത്….

Read More

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; കോർപറേഷൻ ഫലം ബിജെപിക്ക് നിർണ്ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും. സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളാണ് ഇന്നലെ പോളിങ് ബൂത്തിലെത്തിയത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്. 50 സീറ്റ് ലഭിച്ച ബിജെപിക്ക്…

Read More

സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു.

കോട്ടയം: സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. ഉഴവൂര്‍ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. നായാട്ടിന് പോകുമ്പോഴായിരുന്നു അപകടം. ഉഴവൂര്‍ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡില്‍ നിന്നുള്ള പോക്കറ്റ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ലൈസന്‍സുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ളതാണ് ജോബി. പതിവുപോലെ തിങ്കളാഴ്ചയും നിറതോക്കുമായി സ്‌കൂട്ടറില്‍ പോകുകയായിരുന്നു. പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞു. ഇതോടെ…

Read More

പോക്കുവരവ് ചെയ്ത് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പോക്കുവരവ് ചെയ്ത് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്. വിളവൂര്‍ക്കല്‍ വില്ലേജ് ഓഫീസിലെ മുന്‍ വില്ലേജ് ഓഫീസറും റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാറുമായ അര്‍ഷാദ് എച്ച് എയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും ഒടുക്കണം. 2012ലാണ് കേസിനാസ്പദമായ സംഭവം. പെരുകാവ് വാളിയോട്ടുകോണം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ പിതാവ് ധനനിശ്ചയം ചെയ്ത് നല്‍കിയ 75 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി അര്‍ഷാദ്…

Read More

അർത്തുങ്കൽ തിരുന്നാൾ ജനുവരി 20 ന് പ്രാദേശിക അവധി

ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാള്‍ ദിനമായ ജനുവരി 20ന് (ചൊവ്വാഴ്ച) പ്രാദേശിക അവധി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

Read More

ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി വി ജി മനമോഹന്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹന്‍ അന്തരിച്ചു. ജനകീയാസൂത്രണ പരിപാടിയുടെ മര്‍മമായി സംസ്ഥാന ആസൂത്രണബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ ടി എം തോമസ് ഐസക് ധനമന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മണ്‍വിളയിലെ വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശരീരം വൈദ്യ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി നല്‍കും. സമ്പൂര്‍ണ സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പഠനകോണ്‍ഗ്രസ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ലെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഡോ. തോമസ് ഐസക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ മനമോഹന്‍…

Read More

മുൻ എംപി തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ:  കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) അന്തരിച്ചു. സംസ്കാരം പിന്നീട്. അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ, ദീർഘകാലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1985-1991 കാലഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നു. ബോഫോഴ്സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗമായിരുന്നു. ഇതുൾപ്പെടെ പാർലമെന്റിന്റെ വിവിധ കമ്മിറ്റികളിലും അംഗമായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭമാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്. മക്കൾ:…

Read More

വർക്കലയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം; താടിയെല്ല് പൊട്ടിയ വിദ്യാർത്ഥി ഗുരുതര പരിക്കുമായി ആശുപത്രിയിൽ

തിരുവനന്തപുരം : വർക്കലയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം. താടിയെല്ല് പൊട്ടിയ വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കലയിലെ പ്രമുഖ സ്വകാര്യ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ തമ്മില്‍ ഇന്നലെയാണ് ശുചിമുറിക്കുള്ളിൽ അടി കൂടിയത്. ഷൂസ് തട്ടി കളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതരോ രക്ഷിതാക്കളോ പൊലീസിൽ പരാതി നൽകിയിട്ടില്ല. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് പൊലീസ് വിദ്യാലയത്തിലെത്തി. പരാതി ലഭിക്കുന്നതിനനുസരിച്ച് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് അയിരൂർ പൊലീസ് അറിയിച്ചു.

Read More

സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടി പ്ലസ് ടു വിദ്യാർത്ഥിനി

കണ്ണൂർ: സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടി പ്ലസ് ടു വിദ്യാർത്ഥിനി. കണ്ണൂർ പയ്യാവൂരിലായിരുന്നു സംഭവം. പയ്യാവൂർ സെക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടേകാലോടെ ആയിരുന്നു സംഭവം. സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകൾ നടക്കുകയായിരുന്നു. ഇതിനിടെയാണ് വിദ്യാർത്ഥിനി കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയതെന്നാണ് വിവരം. സ്കൂൾ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ കുട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial