സംസ്ഥാനത്ത് 6 ജില്ലകൾക്ക് ജനുവരി 15 ന് അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം:തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകൾക്ക് ജനുവരി 15ന് (വ്യാഴം) പ്രാദേശിക അവധി പ്രഖ്യാപിച്ച് സർക്കാർ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. തമിഴ്‌നാട്ടിൽ 4 ദിവസമാണ് അവധി, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ മകര സംക്രാന്തി പൊങ്കൽ പ്രമാണിച്ച് അവധിയാണ്

Read More

പുതിയ റേഷൻ കാര്‍ഡ് :ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍. ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങള്‍ക്കുള്ള…

Read More

വളര്‍ത്തുമൃഗങ്ങളെ വഴിയില്‍ ഉപേക്ഷിച്ചാല്‍ ജയിലിലാകും; നിയമ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

             ഇനി വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരും. വളര്‍ത്തുനായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡും നീക്കങ്ങള്‍ തുടങ്ങി.* തെരുവ് നായ്ക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതു നടപ്പാക്കുന്നതിന്‍റെ ഭാഗമാണ് സര്‍ക്കാര്‍ നടപടി. പഞ്ചായത്ത് രാജ് ആക്ടിലും മുന്‍സിപ്പല്‍ ചട്ടത്തിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതു പ്രകാരം വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് 5,000 രൂപ പിഴയും ആറ് മാസം വരെ…

Read More

അടൂരിൽ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന കട്ടിള ദേഹത്ത് വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം.

പത്തനംതിട്ട അടൂരിൽ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ജനൽ കട്ടിള ദേഹത്ത് വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് സ്വദേശികളായ തനൂജ് കുമാർ-ആര്യ ദമ്പതികളുടെ മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അബദ്ധത്തിൽ കട്ടിള ദേഹത്തേക്ക് മറിഞ്ഞു വീഴുകയും കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമല്ലൂർ കെവി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു ദ്രുപത്

Read More

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപമാണ് അപകടം ഉണ്ടായത്. ടെലഫോൺ ടവർ ജോലിക്കാരനായ കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ–സുഗന്ധി ദമ്പതികളുടെ മകൻ 36 കാരനായ ജെ.എസ്.സുഭാഷാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഇടിയുടെ ശബ്ദംകേട്ട് അടുത്ത വീട്ടുകാർ ഇറങ്ങിനോക്കുമ്പോൾ സുഭാഷ് പരുക്കേറ്റ് റോഡിൽ കിടക്കുന്നതാണ് കണ്ടത്. ഉടനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ…

Read More

ഉപ്പുതറ സ്വദേശി രജനിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ ഭർത്താവ് സുബിൻ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി ഉപ്പുതറ സ്വദേശി രജനിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ ഭർത്താവ് സുബിൻ തൂങ്ങിമരിച്ച നിലയിൽ. വീടിനടുത്ത് ആൾപ്പാർപ്പില്ലാതെ കാടു പടർന്നു കിടന്നിരുന്ന പറമ്പിലെ മരത്തിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മത്തായിപ്പാറ എംസി കവലയ്ക്ക് സമീപം മലേക്കാവിൽ സുബിൻറെ ഭാര്യ രജനിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളർന്ന് മുറിവിൽ നിന്ന് രക്തം വാർന്നാണ് രജനി മരിച്ചത്. കല്യാണം കഴിഞ്ഞതു മുതൽ സുമ്പിനും രജനിയും…

Read More

പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത എട്ടുപേർ അറസ്റ്റിൽ

നവസാരി: പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത എട്ടുപേർ അറസ്റ്റിൽ. ഗുജറാത്തിലെ നവ്സാരിലാണ് സംഭവം. രാത്രിയിൽ പ്രാഥമികാവശ്യം നിറവേറ്റാനായി വീടിന് പുറത്തിറങ്ങിയ പ്രകാശനെ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി ബാലത്സംഗം ചെയ്തത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും കേസെടുത്തിട്ടുണ്ട്. ജനുവരി ഏഴിനാണ് സംഭവം. നവ്സാരിയിലെ വാൻസഡ എന്ന ഗ്രാമത്തിലാണ് ക്രൂരമായി ബാലത്സംഗം നടന്നത്. രാത്രി 10.30ന് സ്കൂൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മൂന്നുപേർ സ്കൂട്ടറിലെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. കുട്ടിയുടെ കുടുംബത്തെ അറിയുന്നവരാണ് തട്ടിക്കൊണ്ടുപോയത്. വീട്ടിൽ നിന്ന് രണ്ടര…

Read More

രാത്രിയില്‍ എലിവിഷത്തിന് ഓര്‍ഡര്‍; യുവതിയെ ആത്മഹത്യയില്‍ നിന്നും രക്ഷിച്ച് ഡെലിവറി ഏജന്റ്

ചെന്നൈ: ആത്മഹത്യ ചെയ്യാന്‍ എലിവിഷം ഓര്‍ഡര്‍ ചെയ്ത യുവതിയെ ഡെലിവറി ഏജന്റ് രക്ഷിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി ബ്ലിങ്കിറ്റില്‍ മൂന്നു പാക്കറ്റ് എലി വിഷം ഓര്‍ഡര്‍ ചെയ്തത്. ഇതോടെ ഓര്‍ഡറുമായി ഡെലിവെറി ഏജന്റ് യുവതിയുടെ വീട്ടിലെത്തി. ഓര്‍ഡര്‍ സ്വീകരിക്കാന്‍ വാതില്‍ തുറന്ന യുവതി കരയുന്നതാണ് ഡെലിവറി ഏജന്റ് കണ്ടത്. അതോടെ അവരോട് സൗമ്യമായി സംസാരിക്കുകയും മാനസികാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹാനികരമായ ഉദ്ദേശ്യങ്ങള്‍ യുവതി നിഷേധിച്ചെങ്കിലും ഡെലിവറി ഏജന്റ് തന്റെ ആശങ്കകള്‍ പങ്കുവെച്ചു. കുറേ നേരം…

Read More

പശുവിന്റെ മൂത്രവും ചാണകവും ഉപയോഗിച്ച് കാന്‍സറിന് മരുന്ന്; ഗവേഷണത്തിന്റെ മറവില്‍ കോടികളുടെ അഴിമതി

ഭോപ്പാല്‍: പശുവിന്റെ മൂത്രവും ചാണകവും അടക്കമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കാന്‍സറിനുള്ള മരുന്ന് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ മധ്യപ്രദേശ് നടത്തിയ ഗവേഷണ സംരംഭത്തില്‍ കോടികളുടെ അഴിമതി നടന്നതായി റിപോര്‍ട്ട്. 3.5 കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ടില്‍ വലിയൊരു ഭാഗം ചാണകവും ഗോമൂത്രവും വാങ്ങാനെന്ന പേരില്‍ തട്ടിയെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ 2011ല്‍ ആരംഭിച്ച ഗവേഷണ പദ്ധതിയിലാണ് വന്‍ അഴിമതി നടന്നിരിക്കുന്നത്. ഗവേഷണത്തിനായി വാങ്ങിയ അടിസ്ഥാന സാമഗ്രികളുടെ വിലയിലാണ് ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയത്….

Read More

കൗമാരക്കാര്‍ക്കിടയിലെ ബന്ധങ്ങളെ പോക്‌സോ നിയമത്തില്‍ നിന്ന് ഒഴിവാക്കണം, റോമിയോ ആന്‍ഡ് ജൂലിയറ്റ് വ്യവസ്ഥ വേണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് സുപ്രിംകോടതി. വിദേശരാജ്യങ്ങളില്‍ നിലവിലുള്ള ‘ റോമിയോ ആന്‍ഡ് ജൂലിയറ്റ് വ്യവസ്ഥ’ പോലൊന്ന് പോക്‌സോ നിയമത്തിലും വേണമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. പോക്‌സോ നിയമത്തിന്റെ ദുരുപയോഗം തടയാനാണ് ഈ വ്യവസ്ഥ വേണ്ടതെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍ സിങ്, എന്‍ കോടീശ്വര്‍ സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. പോക്‌സോ കേസില്‍ ആരോപണ വിധേയനായ യുവാവിന് ജാമ്യം നല്‍കിയതിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial