വിദ്യാർഥികൾ ആവേശത്തിൽ, 5 ലക്ഷം രൂപ വരെയുള്ള വമ്പൻ സമ്മാനങ്ങൾ; ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരം ജനുവരി 12ന്

തിരുവനന്തപുരം: സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കുള്ള പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 12000 ത്തോളം സ്‌കൂളുകളിലും 1200 ലധികം കോളേജുകളിലും നടക്കുന്ന ക്വിസ് മൽസരത്തിൽ അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സ്‌കൂളുകളും കോളേജുകളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന എസ്എംഎസ് മുഖേന യൂസർനെയിമും പാസ്‌വേഡും സെറ്റ് ചെയ്യണം. തുടർന്ന് www.cmmegaquiz.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കണം. സ്കൂൾ, കോളേജ് നോഡൽ ഓഫീസർ ജനുവരി 12ന് രാവിലെ 10.30ന് ഐഡിയിൽ…

Read More

റഷ്യന്‍ വിസ വാഗ്ദാനം ചെയ്ത് 17 പേരില്‍ നിന്നായി 40 ലക്ഷം രൂപ തട്ടി; പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: റഷ്യന്‍ വിസ വാഗ്ദാനം ചെയ്ത് 17 പേരില്‍ നിന്നായി 40 ലക്ഷം രൂപ തട്ടിയെടുത്തു. ഇത് സംബന്ധിച്ച പരാതിയില്‍ രാജപുരം സ്വദേശി സാജന്‍ ഫിലിപ്പിനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേസി സി.ആര്‍. അഖിലിന്റെ പരാതിയിലാണ് കേസ്. തൃശ്ശൂര്‍ നഗരത്തിലെ അനക് ഇന്‍ഫോ സൊല്യൂഷന്‍ എന്ന സ്ഥാപനം നടത്തുന്ന പരാതിക്കാരന്റെ ഇടപാടുകാരായ 17 പേര്‍ക്ക് റഷ്യയിലേക്കും നെതര്‍ലാന്റിലേക്കും ചെക്ക് റിപ്പബ്ലിക്കിലേക്കും വിസ വാഗ്ദാനം ചെയ്ത് 40,50,000 രൂപ തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. വാങ്ങിയ പണത്തിന് വിസ നല്‍കിയെങ്കിലും…

Read More

വിവാഹ സർട്ടിഫിക്കറ്റിൽ പേര്‌ തിരുത്താം: ഹൈക്കോടതി

കൊച്ചി:മിശ്രവിവാഹിതയായ യുവതിയുടെവിവാഹ രജിസ്റ്ററിൽ, പുതുതായി സ്വീകരിച്ച പേരും ഉൾപ്പെടുത്തി പുതിയ വിവാഹ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഹൈക്കോടതി ഉത്തരവ്. പള്ളുരുത്തി സ്വദേശി അഹമ്മദ് മുഹ്സിൻ്റെ ഭാര്യ ആയിഷ മുഹ്‌സിൻ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണ‌ണൻ ഉത്തരവിട്ടത്. പുതിയ സർട്ടിഫിക്കറ്റ് ഒരുമാസത്തിനകം കൈമാറാനും കുത്തിയതോട് സബ് രജിസ്ട്രാർക്ക് നിർദേശം നൽകി.വിവാഹിതയാകുമ്പോൾ ശ്രീജ എന്നായിരുന്നു പേര്. ഇതുപ്രകാരമാണ് ആ പേരിൽ വിവാഹ സർട്ടിഫിക്കറ്റ് അനുവദിച്ചത്. പിന്നീട് ഇസ്ലാംമതം സ്വീകരിക്കുകയും ആയിഷ എന്ന് പേര് മാറ്റുകയും ചെയ്‌തു. പുതിയ…

Read More

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ സാങ്കേതിക ചുവടുവെപ്പുമായി ഇന്ത്യ

മുംബൈ: യാത്രയ്ക്കിടെ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്ക കുറയ്ക്കുന്ന പുതിയ സാങ്കേതിക സംവിധാനവുമായി ഇന്ത്യ. വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമായി നിലവില്‍ നടപ്പാക്കിയിട്ടുള്ള ‘വെഹിക്കിള്‍ ടു വെഹിക്കിള്‍’ (വി2വി) കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യ ഈ വര്‍ഷം മുതല്‍ രാജ്യത്ത് നടപ്പാക്കാന്‍ കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം അനുമതി നല്‍കി. ഈ സാങ്കേതിക വിദ്യ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതോടെ, സമീപ വാഹനങ്ങളുമായി റേഡിയോ സിഗ്നലുകള്‍ വഴി ആശയവിനിമയം നടത്താന്‍ കഴിയും. ഇതിലൂടെ മുന്നിലുള്ള അപകട സാധ്യതകള്‍, പെട്ടെന്നുള്ള ബ്രേക്കിങ്, വളവുകള്‍, മഞ്ഞുമൂടിയ…

Read More

ജി എസ് ടി ഉദ്യോഗസ്ഥർ ചമഞ്ഞ് കേരളത്തിൽ വൻ തട്ടിപ്പ് നടത്തിവന്ന സംഘം പത്തനംതിട്ടയിൽ അറസ്റ്റിൽ

കോഴഞ്ചേരി മാലക്കര ബിജോ ഭവനിൽ നിന്നും അടൂർ എറത്ത് മണക്കാല ബെൻ ഏഥനിൽ താമസിക്കുന്ന ബിജോ മാത്യു (35), തിരുവനന്തപുരം ചെറുവക്കൽ പേപ്പർ മിൽ റോഡിൽ ആർക്ക് ഓഫ് ഫേവർ വീട്ടിൽ നിന്നും ചെമ്പഴന്തി ജലജാ ലൈനിൽ ശ്രീഹരി വീട്ടിൽ താമസിക്കുന്ന ആർ എ ഇമ്മാനുവൽ (42), തിരുവനന്തപുരം മെഡിക്കൽ കോളജ് ശ്രീമൂലം റോഡിൽ കൊടാക്കേരിൽ വീട്ടിൽ നിന്നും കവടിയാർ ഡേവിസ് കോട്ടേജിൽ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് അറസ്റ്റിലായത്. ജി എസ് ടി വകുപ്പിൽ നിന്നും…

Read More


ഡിജിറ്റൽ അറസ്റ്റിലായെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിനിയെ ഭീഷണിപ്പെടുത്തി 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലുപേരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു‌

ഡിസംബറിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട കോഴിക്കോട് സ്വദേശികളായ പ്രതികളെ ഇൻസ്പെക്‌ടർ കെ.കെ ആഗേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ പരാതിക്കാരിയുടെ പണം തട്ടിയെടുക്കുന്നതിനുവേണ്ടി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമയും, തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘത്തിലെ അംഗങ്ങളുമായ കോഴിക്കോട് പാറോപ്പടി സ്വദേശി ഹരിപ്രസാദ്.കെ, കല്ലായി സ്വദേശി ഫാസിൽ, അത്താണിക്കൽ സ്വദേശി ഷിഹാബ്.കെ.വി, മലാപ്പറമ്പ് സ്വദേശി റബിൻ.എ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോഴിക്കോട് സി.ജെ.എം കോടതിയിൽ ഹാജരാക്കി….

Read More

ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് ആയ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതയാണ് സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഉപയോക്താക്കളുടെ ലൊക്കേഷൻഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നുവെന്നും ഇവയെല്ലാം ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക് വെച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട് ഉപയോക്താക്കളുടെ അക്കൗണ്ടിന്റെ പേരുകൾ, ശരിയായ പേര്, ഇമെയിൽ വിവരങ്ങൾ, ഫോൺ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോർന്നത് എന്നാണ് റിപ്പോർട്ട്. ഡാർക്ക് വെബ് നിരീക്ഷണത്തിനിടെയാണ് മാൽവെയർബൈറ്റ്സ് ചോർച്ച കണ്ടെത്തിയത്….

Read More

ഭാഗ്യം തുണച്ചു:അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്; വനംവകുപ്പിന് കൈമാറി

കാക്കനാട് അത്താണിയിൽ സ്കൂൾ കുട്ടിയുടെ ബാഗിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അത്താണി എളവക്കാട്ട് അബ്‌ദുൾ അസീസിന്റെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലനാരിഴയ്ക്കാണ് ഒന്നാം ക്ലാസുകാരൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി തൻ്റെ ബാഗ് ഹാളിലെ മേശയ്ക്ക് താഴെയായിരുന്നു വെച്ചിരുന്നത്. ഇന്ന് രാവിലെ വീട് വൃത്തിയാക്കുന്നതിനിടെ വീട്ടുജോലിക്കാരി ഈ ബാഗ് മാറ്റാൻ ശ്രമിച്ചു. ഈ സമയത്താണ് ബാഗിന് അസാധാരണമായ ഭാരം അനുഭവപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ചുരുണ്ടുകൂടിയിരിക്കുന്ന മൂർഖനെ കണ്ടത്….

Read More

ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജയില്‍ വാസം; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്ക് ജയില്‍വാസം. ഇന്നലെ അ‌ർധരാത്രി അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലേക്കാകും കൊണ്ടുപോകുക. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ ബലാത്സംഗ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലായത്. നേത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസില്‍ പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്. ബലാത്സംഗത്തിനും ശാരീരിക…

Read More

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാതിക്രമ കേസിൽ കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പുതിയ ലൈംഗികാതിക്രമ കേസിൽ പൊലീസ് കസ്റ്റഡിയിലായി. പാലക്കാട്ടെ കെപിഎം ഹോട്ടലിലെ 2002-ാം നമ്പർ മുറിയിൽ നിന്നാണ് ഇന്ന് രാവിലെ രാഹുലിനെ പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ബലാൽസംഗം, നിർബന്ധിത ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു യുവതി ഇ-മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തത്. രാഹുൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial