രാജ്യം സെൻസസ് നടപടികളിലേക്ക്, ഒന്നാം ഘട്ടം ഏപ്രിലിൽ; ജാതി വിവരങ്ങളും ശേഖരിക്കും, സ്വയം വിവരം രേഖപ്പെടുത്താൻ 15 ദിവസം

ന്യൂഡൽഹി : രാജ്യം സെൻസസ് നടപടികളിലേക്ക് കടക്കുന്നു. സെൻസസ് 2027ന്റെ ആദ്യ ഘട്ടമായ കെട്ടിടങ്ങളുടേയും വീടുകളുടേയും പട്ടിക തയ്യാറാക്കൽ ഈ വർഷം ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിശ്ചയിക്കുന്ന പ്രത്യേക 30 ദിവസത്തെ കാലയളവിലായിരിക്കും നടപടികൾ പൂർത്തിയാക്കുക. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ഒന്നാം ഘട്ടമായ ഭവന പട്ടികപ്പെടുത്തലും ഭവന…

Read More

മിമിക്രി കലാകാരനും നടനുമായ രഘു അന്തരിച്ചു

മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഏഷ്യാനെറ്റ് ഹാസ്യ പരമ്പരയായ സിനിമാലയിൽ ഉമ്മൻചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്തനായത്. ഇതിനു പുറമേ നിരവധി സ്റ്റേജ് ഷോകളിലും ഉമ്മൻചാണ്ടിയുടെ അപരനായി രഘു തിളങ്ങിയിരുന്നു. കളമശ്ശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു രഘു

Read More

ഏഴാം ക്ലാസ് യോഗ്യതയുണ്ടോ?; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഡ്രൈവർ ഒഴിവ്; അപേക്ഷിക്കാം, ശമ്പളം 21,070 രൂപ

കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയവും ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,070 രൂപയാണ് ശമ്പളം. ഉദ്യോഗാർത്ഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uoc.ac.in വഴി ജനുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് 2025 ജനുവരി 1-ന് 36 വയസ്സിൽ കൂടരുത്. പട്ടികജാതി/വർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് നിയമപരമായ…

Read More

രാജ്യത്ത് അസാധാരണയായി ഞായറാഴ്ച ബജറ്റ് അവതരണം; 2026 ലെ കേന്ദ്ര ബജറ്റുമായി ചരിത്രമെഴുതാൻ നിര്‍മല സീതാരാമാൻ

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗി അധ്യക്ഷതയില്‍ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളന തീയതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് റിപ്പോർട്ട്. ഇതനുസരിച്ച്‌ ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1 ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇതു ഇന്ത്യയുടെ കേന്ദ്ര ബജറ്റ് വാരാന്ത്യ ദിവസങ്ങളില്‍ അവതരിപ്പിക്കുന്നത് ആദ്യമായിരിക്കും. ജനുവരി 28-ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്ത് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നതാണ്. കൂടാതെ, സാമ്പത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29-ന്…

Read More

സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ മരക്കൊമ്പ് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ മരക്കൊമ്പ് വീണ് യുവാവ് മരിച്ചു. ബന്ധു ഓടിച്ച സ്‌കൂട്ടറില്‍ പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.ഇടിഞ്ഞാര്‍ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. പാലോട് – ഇടിഞ്ഞാര്‍ റോഡില്‍ ഇന്നലെ രാത്രി 10.30 മണിയോടെയാണ് അപകടം. ബ്രൈമൂര്‍ – പാലോട് റൂട്ടില്‍ മുല്ലച്ചല്‍ വളവിലാണ് അപകടം ഉണ്ടായത്. റോഡുവക്കില്‍ ഉണങ്ങി നിന്ന മാഞ്ചിയം മരം ഒടിഞ്ഞു സ്‌കൂട്ടര്‍ യാത്രികനായ യുവാവിന്റെ തലയില്‍ വീഴുകയായിരുന്നു സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത്…

Read More

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

ന്യൂ ഡൽഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. ദുഃഖകരമായ വാർത്ത പങ്കിടുന്നതിൽ തനിക്ക് വളരെ ഖേദമുണ്ടെന്നും തന്റെ പിതാവ് മാധവ് ഗാഡ്ഗിൽ കഴിഞ്ഞ ദിവസം രാത്രി പൂനെയിൽ വെച്ച് ഒരു ചെറിയ അസുഖത്തെത്തുടർന്ന് അന്തരിച്ചുവെന്നുമായിരുന്നു സിദ്ധാർത്ഥ ഗാഡ്ഗിൽ അറിയിച്ചത്. 1942 മെയ് 24 നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ, മുംബൈ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി…

Read More

കർണാടകയിലെ പഞ്ചസാര ഫാക്ടറിയിൽ പൊട്ടിത്തെറി; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെലഗാവി: കർണാടകയിലെ പഞ്ചസാര ഫാക്ടറിയിൽ പൊട്ടിത്തെറി. രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. എട്ട് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. മരകുമ്പി ഗ്രാമത്തിലെ ഇനാന്ദാർ പഞ്ചസാര ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. ഉച്ചക്ക് രണ്ട് മണിക്കൂറായിരുന്നു സംഭവം. അപകടത്തിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് ബെലഗാവി റൂറൽ ജില്ല സൂപ്രണ്ട് രാമരാജൻ പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ഒരു തൊഴിലാളിയെ ബെയ്ൽഹോങ്കൽ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ബെലഗാവിയിലെ…

Read More

ഓഡിറ്റോറിയത്തിന്റെ മുകളിൽനിന്നു വീണ് വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം.

ആലപ്പുഴ: ജോലിക്കിടെ ഓഡിറ്റോറിയത്തിന്റെ മുകളിൽനിന്നു വീണ് വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ വണ്ടാനം സ്വദേശി 32 കാരനായ അജിത് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. വെൽഡിങ് ജോലിക്കിടെ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിന്റെ മുകളിൽ നിന്ന് കാൽ വഴുതി ‍വീഴുകയായിരുന്നു

Read More

പാർട്ടി തീരുമാനത്തിന് മുൻപേ പത്തനംതിട്ടയിൽ സ്ഥാനാർഥി പ്രഖ്യാപനം; രാജു എബ്രഹാമിനോട് വിശദീകരണം തേടി സിപിഎം

പത്തനംതിട്ട: പാർട്ടി ഔദ്യോഗികമായി തീരുമാനമെടുക്കുന്നതിന് മുൻപ് സ്ഥാനാർത്ഥികളെ സംബന്ധിച്ച സൂചനകൾ നൽകിയ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നടപടി. വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ സംസ്ഥാന സെന്റർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ കെ.യു. ജനീഷ് കുമാറും തന്നെയാകും സ്ഥാനാർത്ഥികളെന്ന് മാധ്യമങ്ങളിലൂടെ രാജു എബ്രഹാം വെളിപ്പെടുത്തിയിരുന്നു. പാർട്ടിയുടെ കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് ഈ പ്രഖ്യാപനമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്ഥാനാർത്ഥി നിർണ്ണയം ഏത് പാർട്ടി ഘടകത്തിലാണ് ചർച്ച ചെയ്തത്? ഔദ്യോഗിക…

Read More

24 വർഷമായി ഒളിവിൽ;ബാങ്ക് കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

വയനാട്: ബാങ്ക് കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. വയനാട് സ്വദേശി സൈനുദ്ദീൻ (52) ആണ് പിടിയിലായത്. 24 വർഷമായി ഒളിവിൽ കഴിഞ്ഞ ഇയാളെ കൽപറ്റയിൽ നിന്നാണ് പിടികൂടിയത്. ഏറെ ചർച്ചയായ ചേലാമ്പ്ര ബാങ്ക് കവർച്ചാ കേസുൾപ്പടെ നിരവധി മോഷണക്കേസുകളായിലെ പ്രതിയാണ് പിടിയിലായ സൈനുദ്ദീൻ. തലശേരി പോലീസാണ് ഇയാളെ കല്‍പറ്റയില്‍ നിന്നും പിടികൂടിയത്. തലശ്ശേരിയിൽ 24 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ ഇപ്പോൾ പിടികൂടിയിട്ടുണ്ട്. തിരുവങ്ങാട് ഒരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial