എത്തിയത് വീട്ടുജോലിക്കായി; പത്തനംതിട്ടയിൽ വീട്ടിൽ നിന്ന് ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന യുവതി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന യുവതി പിടിയിൽ. പത്തനംതിട്ട സ്വദേശിനി സുജാതയാണ് പിടിയിലായത്. ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് യുവതി കൈക്കലാക്കി മുങ്ങിയത്. വീട്ടുജോലിക്കായി എത്തിയതിനെ തുടർന്നായിരുന്നു മോഷണം. മുട്ടം സ്വദേശി രാജേഷിൻ്റെ വീട്ടിൽ നിന്നാണ് യുവതി ആഭരണങ്ങൾ കവർന്നത് കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനായിരുന്നു മോഷണം നടന്നത്. തുടർന്ന് രാജേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് യുവതി കവർന്നത്. കുറച്ചുനാളായി മുട്ടം തോട്ടുംകരയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. താമസസ്ഥലത്തുനടത്തിയ പരിശോധനയിൽ മോഷ്ടിച്ച കുറച്ച്…

Read More

പ്രായപൂർത്തിയാകാത്ത മകളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും,  പലർക്കും കാഴ്ച വെക്കുകയും ചെയ്ത സംഭവത്തിൽ പിതാവും മുത്തശിയുമടക്കം പത്ത് പേർ അറസ്റ്റിൽ

കർണാടക: പ്രായപൂർത്തിയാകാത്ത മകളെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും, മംഗളൂരുവിൽ എത്തിച്ച് പലർക്കും കാഴ്ച വെക്കുകയും ചെയ്ത സംഭവത്തിൽ പിതാവും മുത്തശിയുമടക്കം പത്ത് പേർ അറസ്റ്റിൽ. പണത്തിന് വേണ്ടിയാണ് 16കാരിയായ മകളെ പിതാവ് പലർക്കും കാഴ്ചവെച്ചത്. ഇത് ഒത്താശ ചെയ്തതാവട്ടെ കുട്ടിയുടെ പിതാവിൻ്റെ അമ്മയും. കർണാടകത്തിലെ കാടൂരിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ആറ് ദിവസങ്ങളിലായി നിരവധിപേരാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. തിരികെ വീട്ടിലെത്തിയ ശേഷം കുട്ടി ഈ വിവരം അമ്മാവനെയും അമ്മയുടെ അമ്മയെയും അറിയിച്ചതാണ് സംഭവം പുറംലോകമറിയുന്നത്. ഇതേ…

Read More

വിധികർത്താക്കളെ സ്വാധീനിക്കാൻ നോക്കേണ്ട, കുടുങ്ങും; കലോത്സവ വേദികളിൽ വിജിലൻസിന്റെ കനത്ത കാവൽ

പത്തനംതിട്ട: തൃശ്ശൂരിൽ ജനുവരി 14-ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം അഴിമതിരഹിതമായി നടത്താൻ വിജിലൻസ് കർശന നിരീക്ഷണം ഏർപ്പെടുത്തുന്നു. വിധികർത്താക്കളെയോ സംഘാടകരെയോ സ്വാധീനിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ വിപുലമായ സംവിധാനങ്ങളാണ് തൃശ്ശൂർ വിജിലൻസ് വിഭാഗം ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിലെ മുഴുവൻ വിധികർത്താക്കളുടെയും വിവരങ്ങൾ വിജിലൻസ് നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ട്. ഉപജില്ലാ, ജില്ലാ തലങ്ങളിൽ വിവാദങ്ങളിൽപ്പെട്ട വിധികർത്താക്കളും അവരുമായി ബന്ധപ്പെട്ടവരും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. കലോത്സവങ്ങളിൽ വർഷങ്ങളായി അനാവശ്യ ഇടപെടലുകൾ നടത്തുന്ന സംഘങ്ങളെക്കുറിച്ച് വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ…

Read More

1,72,000 പേർ കാർഡുകൾ തിരികെ നൽകി, ആറു ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ

സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേരളത്തിൽ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. 7,000 കുടുംബങ്ങൾക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സർക്കാരിന്റെ കാലയളവിൽ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എ എ വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ആകെ…

Read More

നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പൊലീസ് വിട്ടയച്ചയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പൊലീസ് വിട്ടയച്ചയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംകുഴി പുതുക്കുടി സ്വദേശിയായ ഹമീദ് അലി (65) യെയാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പാടിയിൽ തിങ്കളാഴ്ച രാത്രിയാണ് ബസിന് കല്ലെറിഞ്ഞ സംഭവം. മംഗളൂരു ഭാഗത്ത് നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കേരള സ്റ്റേറ്റ് ആർടിസി ബസിനാണ് കല്ലേറുണ്ടായത്. കല്ലേറിൽ ബസിന്റെ പിൻവശത്തെ ചില്ല് തകര്‍ന്നിരുന്നു.ഉള്ളാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഹമീദ് അലിയെ തിങ്കളാഴ്ച രാത്രി…

Read More

രാജ്യത്ത് എസ്ഐആർ നടപടിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കുന്ന ആദ്യ സംസ്ഥാനമായി യുപി;2.89 കോടി വോട്ടർമാരെ ഒഴിവാക്കി

ഡൽഹി: രാജ്യത്ത് എസ്ഐആർ നടപടിയുടെ ഭാഗമായി ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തര് പ്രദേശ്. ഇന്നലെ കമ്മീഷൻ പുറത്തിറക്കിയ കരാട്ട് വോട്ടർ പട്ടികയിൽ 2.89 കോടി വോട്ടർമാരെയാണ് ഒഴിവാക്കിയത്.മുതിർന്ന നേതാവ് ഗുർദീപ് സിങും കുടുംബവും പുറത്താക്കപ്പെട്ടവരിൽപെടും.എസ്ഐആറിന് ശേഷം യുപിയിലെ വോട്ടർമാരുടെ എണ്ണം 12.55 ലക്ഷമായി കുറഞ്ഞു. നേരത്തെ, 15.44 കോടി വോട്ടർമാരാണുണ്ടായിരുന്നത്. കാലങ്ങളായി വോട്ട് രേഖപ്പെടുത്താറുള്ള പൗരനാണ് താനെന്ന് വോട്ടർപട്ടികയിൽ നിന്ന് പുറത്തായ ഗുർദീപ് സിംഗ് പറഞ്ഞു.. തൻ്റെ കയ്യിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളെല്ലാം ഉണ്ട്….

Read More

അഡ്മിഷന്‍ എടുത്ത 50 പേരില്‍ 44ഉം മുസ്ലിം കുട്ടികള്‍; ജമ്മുവിലെ മാതാ വൈഷ്‌ണോ ദേവി മെഡിക്കല്‍ കോളജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

ശ്രീനഗര്‍: ജമ്മുവിലെ മാതാ വൈഷ്‌ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം. കോളജിലെ എംബിബിഎസ് കോഴ്സിന് അനുമതി നല്‍കി മാസങ്ങള്‍ക്കകമാണ് ഇപ്പോള്‍ അംഗീകാരം റദ്ദാക്കിയിരിക്കുന്നത്. 2025-26 അക്കാദമിക വര്‍ഷത്തിലേക്ക് അഡ്മിഷന്‍ ലഭിച്ച 50 ഓളം വിദ്യാര്‍ഥികളില്‍ നാല്‍പ്പതില്‍ അധികം പേര്‍ മുസ്ലിംകള്‍ ആയതോടെയാണ് ഹിന്ദുത്വ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. മതം നോക്കിയല്ല, മറിച്ച് നീറ്റ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നടന്നതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കുകയും മുഖ്യമന്ത്രിയായ ഉമര്‍ അബ്ദുല്ല അടക്കം കോളജ് അഡ്മിഷന്‍…

Read More

കോഴിക്കോട് ഒരു ബൂത്തിലെ പകുതിയോളം വോട്ടര്‍മാര്‍ എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന പുറത്ത്

കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലെ ഒരു ബൂത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്ത്. 900 വോട്ടര്‍മാരില്‍ 480 വോട്ടര്‍മാരാണ് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. കുറ്റ്യാടി പഞ്ചായത്തിലെ 106-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ബിഎല്‍ഒയ്ക്ക് പറ്റിയ പിഴവാണ് പകുതിയോളം വോട്ടര്‍മാര്‍ എസ്‌ഐആറില്‍ നിന്ന് പുറത്താകാന്‍ ഇടയാക്കിയത്. 2002-ല്‍ വോട്ട് രേഖപ്പെടുത്തിയവര്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ വീണ്ടും ഹിയറിംഗിന് ഹാജരാകണം. തനിക്ക് സാങ്കേതികമായി അറിവില്ലായ്മയുണ്ടായിരുന്നുവെന്നും അതുമൂലം ഉണ്ടായ പിഴവാണ്…

Read More

ആധാര്‍ പിവിസി കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചു; അഞ്ചുവര്‍ഷത്തിന് ശേഷം ആദ്യം

ന്യൂഡല്‍ഹി: ആധാര്‍ പിവിസി കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജ് യുഐഡിഎഐ വര്‍ധിപ്പിച്ചു. നിലവിലെ 50 രൂപയില്‍ നിന്ന് 75 രൂപയായാണ് വര്‍ധിപ്പിച്ചത്. നികുതിയും ഡെലിവറി ചാര്‍ജും ഉള്‍പ്പെടെയാണിത്. 2020ല്‍ ആധാര്‍ പിവിസി കാര്‍ഡ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ വില വര്‍ധനയാണിത്. ജനുവരി ഒന്നുമുതല്‍ ആധാര്‍ പിവിസി കാര്‍ഡിന് പുതുക്കിയ വിലയാണ് ഈടാക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അതിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച കാര്യം അറിയിച്ചത്.ആധാര്‍ കാര്‍ഡിന്റെ പോക്കറ്റ് വലുപ്പത്തിലുള്ള പതിപ്പായിട്ടാണ്…

Read More

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും പരാതി ഉയർന്നതോടെയാണ് തീരുമാനം. യൂണിറ്റിന്റെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷിക്കാനും തീരുമാനമായി. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉൾപ്പെടുത്തി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.നിരന്തര സംഘർഷങ്ങളുടെ പേരിൽ യൂണിവേഴ്സിറ്റി കോളേജിനെതിരെ പലതവണ വിമർശനം ഉയർന്നിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ നേതാക്കൾ ചേരിതിരിഞ്ഞ് പലതവണ ഏറ്റുമുട്ടി. പരാതികൾ വർധിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് ജില്ലാ സെക്രട്ടറിയേറ്റ് കടന്നത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial