വീട്ടുമുറ്റത്ത് കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കെ 19കാരി കുഴഞ്ഞുവീണ് മരിച്ചു.

മലപ്പുറം: വീട്ടുമുറ്റത്ത് കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കെ 19കാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയയാണ് മരിച്ചത്. ഭക്ഷണം കഴിച്ച് ബന്ധുക്കളുമായി സംസാരിക്കുകയായിരുന്നു രിഫാദിയ. കസേരയിൽ ഇരിക്കുകയായിരുന്ന രിഫാദിയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചു. നൂർജഹാനാണ് രിഫാദിയയുടെ മാതാവ്. സഹോദരി റിസ്വാന. രിഫാദിയയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും

Read More

കീം പ്രവേശന പരീക്ഷ : ഈ മാസം 31 വരെ  അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക്‌ ഇന്നു മുതൽ അപേക്ഷിക്കാം. ഈ മാസം 31ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in -ലെ ‘കീം 2026 ഓൺലൈൻ ആപ്ലിക്കേഷൻ’ ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംവരണം, ഫീസ് ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഓൺലൈനായി നൽകണം. ഏപ്രിൽ ആദ്യ ആഴ്ചയാകും പരീക്ഷ നടക്കുക.

Read More

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

       കൊച്ചി : പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. നടനും സംവിധായകനുമായ മേജർ രവിയുടെ ഇളയ സഹോദരനാണ് ഇദ്ദേഹം. മലയാള സിനിമയിൽ നടനായും പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും മൂന്ന് പതിറ്റാണ്ടോളം സജീവമായിരുന്ന കണ്ണൻ പട്ടാമ്പി ഇരുപത്തിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘പുലിമുരുകൻ’, ‘ഒടിയൻ’, ’12th മാൻ’, ‘അനന്തഭദ്രം’, ‘വെട്ടം’, ‘കീർത്തിചക്ര’ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ്. കൂടാതെ ‘പുനരധിവാസം’, ‘ക്രേസി ഗോപാലൻ’, ‘കാണ്ഡഹാർ’, ‘തന്ത്ര’, ‘മിഷൻ 90 ഡേയ്‌സ്’, ‘കുരുക്ഷേത്ര’, ‘കിളിച്ചുണ്ടൻ മാമ്പഴം’…

Read More

നടൻ മുൻഷി ഹരി അന്തരിച്ചു; വിടവാങ്ങിയത് തലസ്ഥാനത്തെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കലാകാരൻ

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ എസ് ഹരീന്ദ്രകുമാർ അന്തരിച്ചു. 52 വയസായിരുന്നു. ഒരു യാത്ര കഴിഞ്ഞ് തിരുവനന്തപുരം ഇലിപ്പോടുള്ള വീട്ടിലേക്ക് നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം ഇപ്പോൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽകോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കലാകാരനാണ്…

Read More

തേങ്ങാവില താഴേക്ക്, ഒരു മാസത്തിനിടെ കുറഞ്ഞത് കിലോയ്ക്ക് 20 രൂപയോളം

കേരകർഷകരെ ആശങ്കയിലാക്കി തേങ്ങവില കുത്തനെ താഴേക്ക്. ഒരു മാസംമുമ്പ് കിലോഗ്രാമിന് 70രൂപവരെ ലഭിച്ചിരുന്നത് ഇപ്പോൾ 50-55 രൂപയിലെത്തി. ചില്ലറവിൽപ്പന വില 80 രൂപയിൽനിന്ന് 60-65 രൂപയിലെത്തി.” “ഫെബ്രുവരിമുതൽ മേയ് വരെയാണ് കേരളത്തിൽ നാളികേര ഉത്പാദനം കൂടുതലുള്ള സമയം. ഈ സമയത്ത് വില കുറയാറുണ്ടെങ്കിലും നേരത്തേയുള്ള ഇടിവ് കർഷകർക്ക് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്.അയൽസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ തേങ്ങവരുന്നതാണ് ഇപ്പോഴുള്ള വിലയിടിവിന് കാരണമെന്ന് നാളികേര മൊത്തവ്യാപാരികൾ പറയുന്നു. വരുംമാസങ്ങളിൽ കേരളത്തിൽ ഉത്പാദനം കൂടുന്നതോടെ വില വീണ്ടും താഴേക്ക് പോകുമെന്നാണ് വിലയിരുത്തൽ. വൻകിട വെളിച്ചെണ്ണ…

Read More

വോട്ടർ പട്ടികയിലെ നിസ്സാര പിശകുകൾക്ക് ഇനി ഹിയറിങ്ങില്ല; 5.12 ലക്ഷം പേരെ ഹിയറിങ്ങിൽ നിന്ന് ഒഴിവാക്കിയേക്കും; നിർണ്ണായക മാറ്റങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടികയിലെ ചെറിയ പിശകുകൾ തിരുത്തുന്നതിന് വോട്ടർമാർ ഇനി ഹിയറിങ്ങിന് ഹാജരാകേണ്ടതില്ല. പേരിലെ അക്ഷരത്തെറ്റ്, വയസ്സ്, വീട്ടുപേര് എന്നിവ രേഖപ്പെടുത്തിയതിലെ ചെറിയ പിഴവുകൾ ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ) ഉത്തരവാദിത്തത്തിൽ നേരിട്ട് തിരുത്താനാണ് പുതിയ നിർദ്ദേശം. വോട്ടർമാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് ഈ തീരുമാനം.* *2002-ലെ എസ്.ഐ.ആർ പട്ടികയുമായി വിവരങ്ങൾ പൊരുത്തപ്പെടാത്ത (നോ മാപ്പിങ്) 19.32 ലക്ഷം വോട്ടർമാരിൽ ഭൂരിഭാഗം പേർക്കും നോട്ടീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ രേഖകൾ കൃത്യമായി സമർപ്പിച്ച 5.12 ലക്ഷം പേരെ ഹിയറിങ്ങിൽ…

Read More

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയ സാധ്യത മാത്രം ആകും മാനദണ്ഡമെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനായി ചേര്‍ന്ന കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗത്തില്‍ പങ്കെടുത്ത് സംസാരിരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് വിജയം എല്‍ഡിഎഫ് പ്രതീക്ഷകളെ തകര്‍ത്ത് കളഞ്ഞുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുമായി അവിഹിത കൂട്ട് കെട്ട് വര്‍ദ്ധിപ്പിക്കുകയാണ് സിപിഎം. തദ്ദേശ തിരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ട് കെട്ട് നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും എതിര്‍ക്കുന്നത്…

Read More

എല്ലാ ശനിയാഴ്ചയും അവധി വേണം; ജനുവരി 27 ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച ദിവസങ്ങൾ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. കഴിഞ്ഞ വർഷം മാർച്ചിലെ ശമ്പള പരിഷ്കരണ കരാറിനിടെ ഇന്ത്യൻ ബാങ്ക് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും ധാരണയിലെത്തിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയില്ലെന്നാണ് പരാതി. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവിൽ ഞായറാഴ്ചയ്ക്ക് പുറമേ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾക്കും അവധിയാണ്

Read More

അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാലുപേർ മരിച്ചു

അബുദാബി: അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാലുപേർ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അബ്ദുൽലത്തീഫും റുക്‌സാനയും അവരുടെ മറ്റ് രണ്ട് മക്കളും ഗുരുതര പരിക്കുകളോടെ അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ശനിയാഴ്ച രാവിലെ അബുദാബി–ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്….

Read More

ഇരിട്ടിയിൽ ചരൽ പുഴയിൽ മുങ്ങി യുവാവിന് ദാരുണാന്ത്യം.

ഇരിട്ടി: ഇരിട്ടിയിൽ ചരൽ പുഴയിൽ മുങ്ങി യുവാവിന് ദാരുണാന്ത്യം. വാണിയപ്പാറ സ്വദേശി 48 കാരനായ ജോഷി പൂമരത്തിലാണ് മരിച്ചത്. പുഴയിൽ മുങ്ങിയ ജോഷിയെ ഉടൻ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial