Headlines

നെടുമങ്ങാട് ആശുപത്രിയിൽ വീണ്ടും ചികിത്സാപിഴവെന്ന് പരാതി ഗർഭ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിയിൽ വീണ്ടും ചികിത്സാപിഴവെന്ന് പരാതി. ഗർഭശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു. മരിച്ചത് പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ്. ശസ്ത്രക്രിയ നടത്തിയത് ഡോക്‌ടർ ബിന്ദു സുന്ദറിൻ്റെ നേതൃത്വത്തിലായിരുന്നു. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്‌ടർ. ഇതുവരെ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല നേരത്തെ വിതുര സ്വദേശിനിയായ ഹസ്നാ ഫാത്തിമയുടെ പ്രസവ ശാസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ. പ്രസവശേഷം അശാസ്ത്രീയമായി എപ്പിസോട്ടമി ഇട്ടത്തിന് ശേഷം മലദ്വാരത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞതിനെതുടർന്ന് മലമൂത്ര വിസർജനം മൂത്രനാളിയിലൂടെയായിരുന്നെന്നാണ് ഹസ്നയുടെ…

Read More

തെലങ്കാനയിൽ ചരിത്രം രചിച്ച് സിപിഐ; മൂഡ് ഗണേഷ് കൊട്ടഗുഡെം കോർപ്പറേഷൻ മേയർ

തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച്  സിപിഐ. പുതുതായി രൂപീകരിച്ച കൊട്ടഗുഡെം മുൻസിപ്പൽ കോർപ്പറേഷൻ്റെ മേയർ സ്ഥാനം സ്വന്തമാക്കി. സംസ്ഥാന രൂപികരണത്തിന് ശേഷം ആദ്യമായാണ് ഒരു സിപിഐ അംഗം തെലങ്കാനയിൽ മേയർ പദവിയിലെത്തുന്നത്. ഗോത്രവിഭാഗത്തിൽ നിന്നുള്ള മൂഡ് ഗണേഷാണ് പുതിയ മേയർ എന്നതും ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായി നടത്തിയ സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് സിപിഐ ഒറ്റയ്ക്കാണ് മത്സരത്തിനിറങ്ങിയത്. സിപിഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ കൂനംനേനി സാംബശിവ റാവു ഈ തെരഞ്ഞെടുപ്പിനെ ഒരു…

Read More

യുപിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത് പ്ലസ്ടുക്കാരന്‍; യുവതി മരിച്ചു

ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ പ്ലസ് ടു വിദ്യാര്‍ഥി പ്രസവ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍നഗറിലാണ് സംഭവം. റജിസ്ട്രേഷന്‍ പോലുമില്ലാതെ നടത്തിവന്ന സ്വകാര്യ ആശുപത്രിയിലാണ് ദാരുണസംഭവമുണ്ടായത്. അഞ്ചു വര്‍ഷമായി ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തില്‍ പ്രതികളായ യോഗേഷ് വര്‍മ (32), ശുഭം വിശ്വകര്‍മ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ചാം തീയതിയാണ് പ്രിയങ്കയെന്ന ഗര്‍ഭിണിയെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിച്ചത്. ബിഎ മാത്രം വിദ്യാഭ്യാസമുള്ള യോഗേഷും പ്ലസ് ടുക്കാരനായ ശുഭവും…

Read More

‘കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തുടരും’: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തന്നെ തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘വിഷന്‍ 2031’ സമ്മേളനത്തില്‍ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കര്‍ അയ്യറുടെ പരാമര്‍ശം. ‘അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍’ എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം. പഞ്ചായത്തീരാജ് സംവിധാനത്തില്‍ കേരളത്തിന്റെ ഒന്നാം സ്ഥാനം നിയമപരമായി കൂടി ഉറപ്പിക്കാനാവശ്യമായ ഭേദഗതികള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നിര്‍ദ്ദേശിക്കുകയാണെന്നും…

Read More

പഞ്ചായത്ത് പ്രസിഡന്റിന് ജീവനക്കാരെ സസ്പെൻഡ് ചെയ്യാം: ഹൈക്കോടതി

കൊച്ചി: പഞ്ചായത്ത് പ്രസിഡന്റിന് ഗസറ്റഡ് റാങ്കില്‍ താഴെയുള്ള പഞ്ചായത്ത് ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സസ്പെൻഡ് ചെയ്ത നടപടി ശരിവച്ച ഉത്തരവിലാണ് ജസ്റ്റിസ് എൻ.നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. സസ്പെൻഷൻ മരവിപ്പിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഹർജിയിലാണിത്. കഴിഞ്ഞ ആഗസ്റ്റ് 26ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി അനുമതിയില്ലാതെ പങ്കെടുത്തു. പുറത്തുപോകണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. കമ്മിറ്റി…

Read More

ആധാർ ഇനി മാറും; നമ്പർ ഉണ്ടാകില്ല, കാർഡിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം! സുരക്ഷയൊരുക്കാൻ പുത്തൻ ആപ്പും

      ന്യൂഡൽഹി : ആധാർ കാർഡിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിക്കാൻ യുഐഡിഎഐ ഒരുങ്ങുന്നു. നിലവിലുള്ള കാർഡുകളിൽ നിന്ന് പേര്, വിലാസം, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ ഒഴിവാക്കി പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ഒരു ക്യുആർകോഡും മാത്രം ഉൾപ്പെടുത്തിയുള്ള പുതിയ ഡിസൈനാണ് പരിഗണനയിലുള്ളത്. ഇതിനോടൊപ്പം കൂടുതൽ ഫീച്ചറുകളുള്ള പുതിയ ‘ ആധാർ ആപ്പ് കേന്ദ്രമന്ത്രി ജിതിൻ പ്രസാദ രാജ്യത്തിന് സമർപ്പിച്ചു. കാർഡിന്റെ മുൻവശത്ത് ഫോട്ടോയും ക്യുആർ കോഡും മാത്രമേ ഉണ്ടാകൂ. ഓഫ്‌ലൈനായി വിവരങ്ങൾ വായിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ്…

Read More

നടൻ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയിലേക്ക്; കെപിസിസി സംസ്കാര സാഹിതി പരിപാടിയില്‍ മുഖ്യാതിഥിയാകും

കോട്ടയം: നടൻ പ്രേംകുമാർ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കും. കോട്ടയത്ത് കെപിസിസി സംസ്കാര സാഹിതി പരിപാടിയില്‍ പ്രേംകുമാർ മുഖ്യാതിഥിയാകും.നാളെ വൈകിട്ട് കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രേംകുമാർ പങ്കെടുക്കും.പ്രേംകുമാർ പങ്കെടുക്കുമെന്ന് ഉറപ്പ് പറഞ്ഞതായി സംസ്കാരസാഹിതി ഭാരവാഹികള്‍ അറിയിച്ചു

Read More

പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ഓടുന്ന കാറിലേക്ക് തകർന്നുവീണ് അപകടം; സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ഓടുന്ന കാറിലേക്ക് തകർന്നുവീണ് സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം. ഞായറാഴ്ച തിരക്കേറിയ ഒരു മാർക്കറ്റ് പ്രദേശത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവായ ലാല് ബഹദൂർ യാദവാണ് (48) മരിച്ചത്. ക്രെറ്റയിലെ പ്രതാപ്ഗഡ് നഗരത്തിലേക്ക് സ്വകാര്യ ജോലിക്കായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീട്ടിൽ നിന്ന് വെറും 500 മീറ്റർ മാത്രം അകലെ വെച്ചായിരുന്നു…

Read More

വിമാന യാത്രക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിമാനത്തിൽ ഇയർഫോൺ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ഇനി ശിക്ഷാനടപടി നേരിടേണ്ടി വരും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റേതാണ് മുന്നറിയിപ്പ്. മറ്റു യാത്രക്കാർക്ക് യാത്രാ തടസ്സമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നാണ് പാർലമെൻ്റിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ വ്യക്തമാക്കിയത്. നാമക്കൽ എംപി വി.എസ്. മാതേശ്വരന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് 1937 ലെ എയർക്രാഫ്റ്റ് റൂൾസ് പ്രകാരം തന്നെ ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കാവുന്നതാണെന്നും മന്ത്രി…

Read More

നടൻ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരും; പാര്‍ട്ടിയിലെത്തിയാല്‍ നല്ല പരിഗണന വാഗ്ദാനം

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോണ്‍ഗ്രസിലേക്ക്. കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു നാളെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും. പാർട്ടിയിലെത്തിയാല്‍ നല്ല പരിഗണന വാഗ്ദാനം ചെയ്യും. പ്രേംകുമാറിനെ കോണ്‍ഗ്രസ് പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ നേതാക്കള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. തിരുവനന്തപുരം ഡിസി പ്രസിഡൻ്റ് ഒരു ചടങ്ങിനിടെ പ്രേംകുമാറിനോട് ഇതേക്കുറിച്ച്‌ സംസാരിച്ചിരുന്നു. എന്നാല്‍, അതിന് അനുകൂലമായോ പ്രതികൂലമായോ പ്രേംകുമാർ നിലപാട് എടുത്തിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റം ചെയ്തതിലെ അമർഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial