കോഴിക്കോട് വൻ കഞ്ചാവ് വേട്ട, ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിന്ന് 34.186 കിലോ കഞ്ചാവ് പിടികൂടി
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ വൻ കഞ്ചാവ് വേട്ട. 34.186 കിലോ കഞ്ചാവ് പിടികൂടി. കുറ്റ്യാടി കമ്മനത്താഴ പുത്തൻപുരയിൽ സുബൈർ വീട്ടിൽ സൂക്ഷിച്ച 36.186 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതി ഒളിവിലാണ്. പൊലീസ് എത്തിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷവും 500ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഓട്ടോ ഡ്രൈവറായ സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റ്യാടി യിലും പരിസരപ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് വിതരണം ചെയ്യുന്നതിന്റെ ഉറവിടം…

