ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; 17-കാരനെ യുവാവ് വടികൊണ്ട് അടിച്ചുകൊന്നു
ഉത്തർപ്രദേശ്: ഭാര്യയുമായി പ്രണയത്തിലാണെന്ന സംശയത്തെത്തുടർന്ന് 17 വയസ്സുകാരനെ യുവാവ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. ഷാജഹാൻപൂരിലെ രാവത്പൂർ ഗ്രാമത്തിലാണ് സംഭവം. കമലേഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനീസ് (25) എന്നയാളെ ഷാജഹാൻപൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ 22 വയസ്സുള്ള ഭാര്യയുമായി കമലേഷിനു പ്രണയബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഭാര്യയുമായി കമലേഷ് ഫോൺ വഴിയും വാട്ട്‌സ്ആപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ടിരുന്നതായി പ്രതി കണ്ടെത്തിയിരുന്നു. ഇതിൽ പ്രകോപിതനായ അനീസ് വെള്ളിയാഴ്ച രാത്രി കമലേഷിനെ വീട്ടിൽ…

