‘വിരട്ടാന്‍ വരേണ്ട, ഞങ്ങൾ ഓടുപൊളിച്ചു വന്നവരല്ല’; സഭയില്‍ മന്ത്രി ശിവന്‍കുട്ടിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതിപക്ഷവും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ വാക്‌പോര്. ‘നിയമസഭയില്‍ മുദ്രാവാക്യം വിളിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാം, എന്നാല്‍ ഇങ്ങോട്ടു വിരട്ടാന്‍ വരരുതെന്ന്’ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ‘ഭരണപക്ഷത്തെ വിരട്ടാന്‍ വരേണ്ട. ഞങ്ങള്‍ ഓടു പൊളിച്ച് ഇറങ്ങി വന്നവരല്ല. ഞങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ വിജയിച്ചു വന്നവരാണ്. നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നൊന്നും ആരും പറയേണ്ടെന്നും’ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ‘റോജി വിരട്ടേണ്ട. അങ്ങോട്ടു നോക്കി പറഞ്ഞാല്‍ മതി’യെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.’ മന്ത്രിമാരെ വെല്ലുവിളിക്കുന്നു, അസഭ്യങ്ങള്‍ പറയുകയാണ്….

