Headlines

ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ 7 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക നിഗമനം

മലപ്പുറം: കുറ്റിപ്പുറത്ത് വയറിളക്കവും ഛർദിയുമായി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം. ലസ്നയ്‌ക്കൊപ്പം മാതാവ് ഷഹല, ലസ്നയുടെ സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദിയും ഉണ്ടായതിനെത്തുടർന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മകള്‍ മിൻസയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഇവർക്ക്…

Read More

സഹോദരിമാരായ വധുക്കളെ വിവാഹദിവസം മരിച്ച നിലയിൽ കണ്ടെത്തി; സംസ്കാരം തടഞ്ഞ് പോലീസ്

ജോദ്പൂർ: രാജസ്ഥാനിലെ ജോദ്പൂരിലുള്ള മനായ് ഗ്രാമത്തിൽ സഹോദരിമാരായ വധുക്കളെ വിവാഹദിവസം മരിച്ച നിലയിൽ കണ്ടെത്തി. വിവാഹ ഘോഷയാത്ര ആരംഭിക്കാനിരിക്കേയാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടത്താതെ പെൺകുട്ടികളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ ശ്രമത്തെ പൊലീസ് തടഞ്ഞു. തുടർന്ന് മൃതദേഹങ്ങൾ ജോദ്പൂരിലെ മഹാത്മാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി ദീപ് സിങ് എന്നയാളുടെ മക്കളായ ശോഭയും വിമലയുമാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൃത്യമായ മരണകാരണം പറയാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. സ്വകാര്യ സ്‌കൂളിലെ അധ്യാപികമാരാണ് ഇരുവരും. വെള്ളിയാഴ്ച…

Read More

ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാ കാലാവസ്ഥാ വകുപ്പിന്റെ…

Read More

ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം, 21കാരിയായ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന് ഭര്‍ത്താവ്

ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം ബെംഗളൂരുവില്‍ 21കാരിയെ കല്ല് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന് ഭർത്താവ് സിഞ്ചന എന്ന ഇരുപത്തൊന്നുകാരിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മദ്യപിച്ച്‌ എത്തിയ ശേഷമാണ് സിഞ്ചനയെ ഭർത്താവ് രേണുകയ്യ ക്രൂരമായി കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ കഗ്ഗാലിപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുല്ലെഗൌഡനപാലയയിലാണ് സംഭവം. ഭാര്യയുടെ സ്വഭാവശുദ്ധിയെക്കുറിച്ച്‌ രേണുകയ്യക്ക് സംശയമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി ഇവർക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നത്. വെള്ളിയാഴ്ച മദ്യപിച്ചെത്തിയ രേണുകയ്യ സിഞ്ചനയുമായി വഴക്കിട്ടു. ദേഷ്യം മൂത്തപ്പോള്‍ വീടിന് മുന്നില്‍ക്കിടന്ന കല്ലെടുത്ത് സിഞ്ചനയുടെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു….

Read More

എസ്‌ഐആര്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:കേരളത്തിലെ സ്പെഷ്യല്‍ ഇന്‍റൻസീവ് റിവിഷന്‍റെ (എസ്‌ഐആർ) ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയില്‍ 2.69 കോടി വോട്ടർമാരാണ് ഉള്‍പ്പെട്ടത്. വോട്ടർ പട്ടികയില്‍ നിന്ന് പുറത്തായത് ഒമ്പത് ലക്ഷത്തോളം പേരാണ്. കൃത്യമായി 8,97,211 പേർ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പർ, പേര്, ബന്ധുവിന്‍റെ പേര്…

Read More

കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിൽ,യാത്ര വനിതകൾക്ക് മാത്രം, ജീവനക്കാരും വനിതകൾ

സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക തിരുവനന്തപുരം: വനിതകൾക്ക്മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിലിറങ്ങും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. ഇത് വിജയിച്ചാൽ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും. പിങ്ക് ബസ് ജീവനക്കാരും വനിതകളായിരിക്കും. ബസിന് പിങ്ക് നിറമാണ് നൽകുന്നത്

Read More

33 കുട്ടികളുടെ രഹസ്യഭാഗം കീറിമുറിച്ച് പീഡനം; ദമ്പതികൾക്ക് മരണശിക്ഷ, അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി

ഉത്തർപ്രദേശ്:മൂന്നുവയസ് മുതലുള്ള 33 കുട്ടികൾക്കെതിരെ അതിക്രൂരമായ ലൈംഗികപീഡനം നടത്തിയ കേസിൽ കുറ്റക്കാരെന്ന്കണ്ടെത്തിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി.ഉത്തർപ്രദേശിലെ ബന്ദ പോക്സോ പ്രത്യേകകോടതിയാണ്സംഭവംഅപൂർവങ്ങളിൽ അപൂർവമാണെന്ന് കണ്ടെത്തികുറ്റക്കാർക്ക്  വധശിക്ഷ വിധിച്ചത്.2010 മുതൽ 2020 വരെയാണ് പ്രതികൾ കുഞ്ഞുകുട്ടികളെ അതിക്രമത്തിനു വിധേയരാക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 2020 ഒക്ടോബറിലാണ് സംഭവത്തിൽ സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. 2021ഫെബ്രുവരിയിലാണ്കുറ്റപത്രംസമർപ്പിച്ചത്. അതിക്രൂരമായ രീതിയിലാണ് ദമ്പതികൾ കുട്ടികളെ ഉപദ്രവിച്ചതെന്ന് സിബിഐഅന്വേഷണത്തിൽ കണ്ടെത്തി.രാംഭവൻ, ദുർഗാവതി ദമ്പതികൾക്കെതിരെ ലൈംഗിക പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, ചൈൽഡ്പോണോഗ്രഫി,ക്രിമിനൽഗൂഢാലോചനഎന്നീഗുരുതരമായ കുറ്റങ്ങളാണ് അന്വേഷണ സംഘം…

Read More

റേഷൻ മുൻഗണനാകാർഡ്: അപേക്ഷ സ്വീകരിക്കുന്ന തീയതി 24 വരെ നീട്ടി

തിരുവന്തപുരം:മുൻഗണനാകാർഡിനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 24 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഇതുവരെ 50,300 അപേക്ഷകൾ ലഭിച്ചു. എട്ടാംതവണയാണ് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതെന്നും ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ എല്ലാ കുടുംബങ്ങളും മുൻഗണനാപട്ടികയിൽ ഉൾപ്പെടുമെന്നും മന്ത്രി അറിയിച്ചു.മുൻഗണനാപട്ടികയുടെ ശുദ്ധീകരണം തുടർ പ്രക്രിയയാണ്. തുടർച്ചയായി മൂന്നുമാസത്തിലധികം റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗം കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കി അർഹരല്ലെന്ന് കാണുന്ന പക്ഷം അത്തരം കാർഡുകൾ പൊതുവിഭാഗത്തിലേക്ക് തരംമാറ്റണമെന്നാണ് ഭക്ഷ്യഭദ്രതാനിയമത്തിലെ വ്യവസ്ഥ. പ്രസ്തുത ഒഴിവിലേക്ക് അർഹരായവരെ…

Read More

അടുത്ത 3 മണിക്കൂര്‍ 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; പുതിയ ന്യൂനമര്‍ദ്ദം, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ശക്തം. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി…

Read More

കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം:2021 തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മഹിളാ കോൺഗ്രസ് നേതാവ് ആർ.രശ്മി ബി.ജെ.പിയിൽ ചേർന്നു. മാരാർജി ഭവനിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി രശ്മി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി. അംഗത്വം സ്വീകരിച്ച ശേഷം രശ്മി രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സി.പി.എം. നേതാവായിരുന്ന മുൻ എംഎൽഎ ആയിഷ പോറ്റി കോൺഗ്രസിലെത്തിയതോടെ കൊട്ടാരക്കര മണ്ഡലത്തിൽ രശ്മിക്ക് സീറ്റ് ഉണ്ടാവില്ല എന്നുറപ്പായിരുന്നു.കോൺഗ്രസിന് മുന്നിൽ രശ്മി മുന്നോട്ടുവച്ച രണ്ടുപാധികളും അംഗീകരിക്കപ്പെട്ടില്ല എന്നും വിവരമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാമ്പത്തിക ബാധ്യത തീർക്കുക,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial