ഇന്ന് മാർച്ച് 1 ഇന്ത്യയിൽ മെസേജിങ് ആപ്പുകൾക്ക് പുതിയ സിം ബൈൻഡിങ് നിയമം
സൈബർ തട്ടിപ്പുകൾ തടയുന്നതിൻ്റെ ഭാഗമായാണ് ടെലികോം വകുപ്പ് ഈ മാറ്റങ്ങൾ കൊണ്ടുവന്നത്. വാട്‌സ് ആപ്പ്,ടെലിഗ്രം,സ്‌നാപ് ചാറ്റ്,ഷെയർ ചാറ്റ്,ജോഷ് തുടങ്ങി ആപ്പുകളൊന്നും ആക്ടീവ് സിം കാർഡ് ഇല്ലാതെ പ്രവർത്തിക്കില്ല. സിംകാർഡ് ഉണ്ടെങ്കിൽ മാത്രമേ സേവനങ്ങൾ പ്രവർത്തിക്കുന്നുളളു എന്ന് ഉറപ്പാക്കാൻ നവംബർ 28ന് ഇന്ത്യൻ ടെലി കമ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗികമായി നിർദേശിച്ചിരുന്നു. ഉത്തരവ് പാലിക്കാൻ 90 ദിവസത്തെ സമയം നൽകിയിരുന്നു. ഫെബ്രുവരി 28 ന് അവസാനിക്കുന്ന സമയപരിധി,120 ദിവസത്തിനുളളിൽ ഒരു കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കണം. മാർച്ച് 1 മുതൽ പ്രബല്യത്തിൽ…

